Leelaa tilagam saartti

ലീലാ തിലകം ചാര്‍ത്തി
Year
Language

ലീലാതിലകം ചാര്‍ത്തി
ലാസവിലാസിനിയായ് (2)
അകായിലൊരുപിടി സ്വപ്നവുമായി നില്‍‌ക്കും
അന്തര്‍ജനമേ പറയൂ - ഇഷ്ടമായോ, എന്നെ ഇഷ്ടമായോ

ലീലാതിലകം ചാര്‍ത്തി - സനിധപധ - ലീലാ
സരിഗ രിഗമ ഗമപ മപധ പധനി സരി-ഗ-രി സനിധനി
രിസ രിധപധ ഗമ പധനി - ലീലാതിലകം ചാര്‍ത്തി
സപമപ ഗമരിഗ സരിഗമപ പമ പസനിസ ധനിപധ പധനിസ
രി നിരിഗരി നിഗരി നിധപമഗരി - ആഹാഹ ഭേഷ് ഭേഷ് ഭേഷ്
ഗരിമഗ പമധപ നിധസനി രിസഗരി - ലീലാതിലകം ചാര്‍ത്തി

മാറിലെ അരിപ്പൊടിക്കൈയടയാളം
മറയ്ക്കാനാവാതെ മടിച്ചുനില്‍ക്കും 2
മറപ്പടിവാതിലില്‍ പാതിമറഞ്ഞുനിന്നീ
പ്രതിശ്രുതകാന്തനെ നോക്കിനിന്നൂ
നീ നോക്കിനിന്നൂ (ലീലാതിലകം)

മഞ്ഞള്‍ക്കുങ്കുമം വാരിപ്പൂശിയ
മനയ്ക്കലെ അറപ്പുര തളത്തിനുള്ളില്‍
നിന്നിലൊതുങ്ങാത്ത യൗവ്വനം ബന്ധിച്ചു
നിത്യരോമാഞ്ചമായ് കാത്തു നിന്നൂ
നീ കാത്തു നിന്നൂ (ലീലാതിലകം)

līlādilagaṁ sārtti
lāsavilāsiniyāy (2)
agāyilŏrubiḍi svapnavumāyi nil‌kkuṁ
andarjaname paṟayū - iṣṭamāyo, ĕnnĕ iṣṭamāyo

līlādilagaṁ sārtti - sanidhabadha - līlā
sariga rigama gamaba mabadha padhani sari-ga-ri sanidhani
risa ridhabadha gama padhani - līlādilagaṁ sārtti
sabamaba gamariga sarigamaba pama pasanisa dhanibadha padhanisa
ri nirigari nigari nidhabamagari - āhāha bheṣ bheṣ bheṣ
garimaga pamadhaba nidhasani risagari - līlādilagaṁ sārtti

māṟilĕ arippŏḍikkaiyaḍayāḽaṁ
maṟaykkānāvādĕ maḍiccunilkkuṁ 2
maṟappaḍivādilil pādimaṟaññuninnī
pradiśrudagāndanĕ nokkininnū
nī nokkininnū (līlādilagaṁ)

maññaḽkkuṅgumaṁ vārippūśiya
manaykkalĕ aṟappura taḽattinuḽḽil
ninnilŏduṅṅātta yauvvanaṁ bandhiccu
nityaromāñjamāy kāttu ninnū
nī kāttu ninnū (līlādilagaṁ)