Title (Indic)നിലാവു വീണു മയങ്ങി WorkLayam [Uvvu] Year1982 LanguageMalayalam Credits Role Artist Music MB Sreenivasan Performer S Janaki Writer ONV Kurup LyricsMalayalamനിലാവു വീണുമയങ്ങീ... ആ.... നിലാവുവീണുമയങ്ങീ സാഗര നീലിമതന് കുളിര് മാറില്‍ നിലാവുവീണുമയങ്ങീ സാഗര നീലിമതന് കുളിര് മാറില്‍ മധുരലയത്തിന് മന്ത്രം പോലൊരു മൃദുലതരംഗമുണര്ന്നൂ നിലാവുവീണുമയങ്ങീ..... മധുകര രഞ്ജിത മലര്മഞ്ജരികള് അലസമനോഹരമിളകി തഴുകും കാറ്റിന് താമരവിരലിനു ഒരുസുഖ വിസ്മൃതി ലഹരി ഒരു സുഖദ സുന്ദര ലഹരി ശശികര ലാളിത സൈകത വീഥിയില്‍ ഒരുകിളി പാടിമറഞ്ഞു ഇളയുടെ മാറില്‍ ചായും നിശയുടെ ചുരുള്‍മുടി അഴിയുകയായി ആ.... അതിന് പരിമളമൊഴുകുകയായി Englishnilāvu vīṇumayaṅṅī... ā.... nilāvuvīṇumayaṅṅī sāgara nīlimadan kuḽir māṟil nilāvuvīṇumayaṅṅī sāgara nīlimadan kuḽir māṟil madhuralayattin mandraṁ polŏru mṛduladaraṁgamuṇarnnū nilāvuvīṇumayaṅṅī..... madhugara rañjida malarmañjarigaḽ alasamanoharamiḽagi taḻuguṁ kāṭrin dāmaraviralinu ŏrusukha vismṛti lahari ŏru sukhada sundara lahari śaśigara lāḽida saigada vīthiyil ŏrugiḽi pāḍimaṟaññu iḽayuḍĕ māṟil sāyuṁ niśayuḍĕ suruḽmuḍi aḻiyugayāyi ā.... adin parimaḽamŏḻugugayāyi