പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...
മരണത്തിന് നിറുകയില്‍ നൃത്തം ചവിട്ടുന്ന
മാദകരൂപിണി നീ...
(മരണത്തിന്....)
കണ്ണീര്പ്പുഴയോരത്തും പുഞ്ചിരി വിരിയിക്കും
മന്ത്രവാദിനി നീ....നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ
പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...
മൃത്യുലോകത്തിന്റെ നിഴലോ നീ
സത്യത്തിന് അഴകുറ്റോരൊരുവോ നീ
(മൃത്യുലോകത്തിന്റെ......)
കാറ്റിന്റെ തോളില്‍ കയറിവരുന്നോരീ
അസ്ഥിസുഗന്ധമോ നീ
ആര്‍ക്കറിയാം....ആര്‍ക്കറിയാം...
ആര്‍ക്കറിയാം....
മനസ്സെന്നോരിരുളിന്റെ ഇടനാഴി....
മനസ്സെന്നോരിരുളിന്റെ ഇടനാഴി അതില്‍
മനുഷ്യന് വെറുമൊരു തടവുപുള്ളി
(മനസ്സെന്നോരിരുളിന്റെ....)
അറിയാ വഴികളിലെ സഞ്ചാരി
ഒരു പിടി ചുടലയിലെ മണ്തരി
പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...