Lajjaavadi lajjaavadi lahari koluttum

ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും
Year
Language

ലജ്ജാവതി........ലജ്ജാവതി........
ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി....
രൂപവതി......രൂപവതി.....
ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി....
രൂപവതി...രൂപവതി.....

പള്ളിനീരാട്ടിനു പതിവുപോലിന്നു നീ പാലരുവിക്കടവിലിറങ്ങുമ്പോൾ....
കരയിലഴിച്ചു വച്ച കസവുടയാടകൾ കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും...
കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും...

ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി....
രൂപവതി...രൂപവതി.....

മുങ്ങിക്കയറി നീ....മുന്നഴകും മൂടിയെന്റെ.....
മുങ്ങിക്കയറി നീ മുന്നഴകും മൂടിയെന്റെ
മുന്നിൽ വന്നാട യാചിച്ചു നില്ക്കും...
ഞാനതു നോക്കി തരിച്ചു നിൽക്കും...
നാണിച്ചു നീ മുഖം കുനിച്ചുപോകും....

പൊന്നരഞ്ഞാണിളകും നിന്നരക്കെട്ടിലെ
പൊന്നശോകലതയായ് ഞാൻ പടർന്നു കേറും....
കൈകൊണ്ടു നിന്നെ ഞാൻ കോരിയെടുക്കും...
കണ്ണാടി പുഴയിൽ നാം കേളിയാടും....
ജലക്രീഢയാടും....
കണ്ണാടി പുഴയിൽ നാം കേളിയാടും....

ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി....
രൂപവതി...രൂപവതി.....

lajjāvadi........lajjāvadi........
lajjāvadi...lajjāvadi....lahari kŏḽuttuṁ rūbavadi....
rūbavadi......rūbavadi.....
lajjāvadi...lajjāvadi....lahari kŏḽuttuṁ rūbavadi....
rūbavadi...rūbavadi.....

paḽḽinīrāṭṭinu padivubolinnu nī pālaruvikkaḍaviliṟaṅṅumboḽ....
karayilaḻiccu vacca kasavuḍayāḍagaḽ kāṇādĕḍuttu ñān ŏḽiccu vĕykkuṁ...
kāṇādĕḍuttu ñān ŏḽiccu vĕykkuṁ...

lajjāvadi...lajjāvadi....lahari kŏḽuttuṁ rūbavadi....
rūbavadi...rūbavadi.....

muṅṅikkayaṟi nī....munnaḻaguṁ mūḍiyĕnṟĕ.....
muṅṅikkayaṟi nī munnaḻaguṁ mūḍiyĕnṟĕ
munnil vannāḍa yāsiccu nilkkuṁ...
ñānadu nokki tariccu nilkkuṁ...
nāṇiccu nī mukhaṁ kuniccuboguṁ....

pŏnnaraññāṇiḽaguṁ ninnarakkĕṭṭilĕ
pŏnnaśogaladayāy ñān paḍarnnu keṟuṁ....
kaigŏṇḍu ninnĕ ñān koriyĕḍukkuṁ...
kaṇṇāḍi puḻayil nāṁ keḽiyāḍuṁ....
jalakrīḍhayāḍuṁ....
kaṇṇāḍi puḻayil nāṁ keḽiyāḍuṁ....

lajjāvadi...lajjāvadi....lahari kŏḽuttuṁ rūbavadi....
rūbavadi...rūbavadi.....