മുത്തുച്ചിപ്പി തുറന്നൂ നിന്
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും നിന്നധരത്തില്‍
നൃത്തമാടിത്തളര്‍ന്നൂ മോഹം
നൃത്തമാടിത്തളര്‍ന്നൂ
മുത്തുച്ചിപ്പിതുറന്നൂ തേന്‍
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും പൂവിന് മടിയില്‍
നൃത്തമാടിത്തളര്‍ന്നു തെന്നല്‍
നൃത്തമാടിത്തളര്‍ന്നു
വൈശാഖസന്ധ്യതന്‍ വനരാജമല്ലിയില്
വാര്മേഘപുഷ്പങ്ങള് വിടര്‍ന്നു
സിന്ദൂരമേഘത്തിന്‍ ഇതളുകള്‍ കടലിന്
ചുംബനമേറ്റു തളര്‍ന്നു
ആരാമഹൃദയത്തിന്നനുരാഗ വല്ലികള്‍
ആലിംഗനത്തിലുലഞ്ഞൂ
ആഹാഹാ... ആഹാഹാ...ആ....
ആരോരുമോരാതെ ആത്മസഖി ഞാന്‍
ആലജ്ജതന് മലര് നുകര്ന്നൂ
മുത്തുച്ചിപ്പി..