Kutruvaal

കുറ്റുവാല്‍
Year
Language

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂമ്പാട്ടിൽ
ഒലീവിലപ്പന്തലിടാം
(കുട്ടുവാൽ..)

ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ
കിന്നരവീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ
ഒന്നു പാടുമോ സ്നേഹദൂതികേ രാവിൻ സംഗീതം
എന്റെ കിനാവിലെ മുത്തിനെ വാഴ്ത്തും ചന്ദനവേണുവിതിൽ
പതിയെ പരൽമീനായ് വെറുതെ പിടയാതെ ഒരു
കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ
ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു
(കുട്ടുവാൽ...)

നീലമേഘമേ നീയറിഞ്ഞുവോ ഇന്നേ കല്യാണം ഹോ
എന്നെയൊരുക്കിയൊരുക്കി മിനുക്കാനാരേ പോരുന്നൂ
സ്വർണ്ണമാനുകൾ കൺതടങ്ങളിൽ കണ്ണാൽ നുള്ളുമ്പോൾ
നിന്നെയൊരാളുടെ പൊൻ വിരലാലേ പട്ടിൻപൂ ചാർത്തും
അകലെ മലയോരം വരൂ നീ രഥമേതോ നറു
സൂര്യനെന്ന പോലെ നില്പൂ
ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി
നീയൊളിച്ചു വച്ചു
(കുട്ടുവാൽ..)

kuṭṭuvālkkuṟumbī pāḍān vā
paṭṭunūlppāṭṭŏnnu mīṭṭān vā
mĕḻudirippū tarāṁ ñān ī pūṅgāṭril
ŏlīvilappandaliḍāṁ ī pūmbāṭṭil
ŏlīvilappandaliḍāṁ
(kuṭṭuvāl..)

devadāruvin pūkkaḽ sūḍiya maññin dāḻvāraṁ ho
kinnaravīṇayil devagumārigaḽ gānaṁ mīṭṭumboḽ
ŏnnu pāḍumo snehadūdige rāvin saṁgīdaṁ
ĕnṟĕ kināvilĕ muttinĕ vāḻttuṁ sandanaveṇuvidil
padiyĕ paralmīnāy vĕṟudĕ piḍayādĕ ŏru
kuññumainayalleyĕnṟĕ pŏnne
sĕṟunaṟu mundirimaṇigaḽĕndin nīyŏḽiccu vaccu
(kuṭṭuvāl...)

nīlameghame nīyaṟiññuvo inne kalyāṇaṁ ho
ĕnnĕyŏrukkiyŏrukki minukkānāre porunnū
svarṇṇamānugaḽ kaṇdaḍaṅṅaḽil kaṇṇāl nuḽḽumboḽ
ninnĕyŏrāḽuḍĕ pŏn viralāle paṭṭinpū sārttuṁ
agalĕ malayoraṁ varū nī rathamedo naṟu
sūryanĕnna polĕ nilbū
silu silu sippiyil ŏru sĕṟu puñjiri
nīyŏḽiccu vaccu
(kuṭṭuvāl..)