കരുവികളോശാന പാടും വഴിയില്‍
കുരിശുപള്ളി താഴ്വരയില്‍
ഇല്ലിത്തണ്ടിലൊരീണവുമായെന്‍
ഹൃദയകുമാരന്‍ വന്നൂ - ഇതിലേ വന്നൂ
വികാരമുണരും മിഴിമുനയിണകള്‍
വീണ്ടും പ്രഹരം ചൊരിയുമ്പോള്‍
വികാരമുണരും മിഴിമുനയിണകള്‍
വീണ്ടും പ്രഹരം ചൊരിയുമ്പോള്‍
ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍
എന്നെത്തന്നെ മറക്കും ആ.. ആ.. (കരുവികളോശാന)
നഖലാളനയുടെ നേരിയ രേഖയില്‍
നാണം പുളകം വിതറുമ്പോള്‍
നഖലാളനയുടെ നേരിയ രേഖയില്‍
നാണം പുളകം വിതറുമ്പോള്‍
എന്നില്‍ പുണരും പുതിയ വികാരം
മിന്നും മാലയുമണിയും ആ.. ആ.. (കരുവികളോശാന)