കുരുവീ കുരുവീ വാവാ
കുളിരിന്‍ ചിറകില്‍ വാവാ
നിറമേഴും പെയ്യുമീ
മഴയില്‍ക്കുട ചൂടാന്‍ വാ
ലല്ലല്ലാ...ലല്ലല്ലാ...
നീ പറക്കും വഴി മിഴിപ്പൂക്കളെ
വിടര്‍ത്തും ഞാന്‍ (2)
ഒരു പൂ ചെറു പൂ
ഈ പൂവായ പൂവാകെ
ഒരുക്കുന്നു നിനക്കിന്നു
വിഷുക്കണികള്‍ കുരുവീ (കുരുവീ)
ലല്ലല്ലാ..
തേന്മലര്‍ക്കുമ്പിളില്‍
ഇരുന്നിന്നു നീ മയങ്ങുമ്പൊഴും
മധുരം നുകരും
നിൻ പൂഞ്ചുണ്ടിലീണങ്ങള്‍
അലയുന്നലകളീലാലസം പകരൂ നീ ( കുരുവീ)