Kuruttola toranam

കുരുത്തോല തോരണം
Work
Year
Language

കുരുത്തോലത്തോരണപ്പന്തലിലെ.... കുറുമൊഴിമുല്ലപ്പൂമണ്ഡപമേ....
കൌമാരം തൊട്ടെന്റെ കല്പനാവീഥിയില്‍ കതിര്‍മഴ തൂകിയ ഗോപുരമേ...

പൂമണ്ഡപമേ..........

കല്യാണി പൂവിടും നാദസ്വരം...
കളിയാക്കി പാടിടും പാദസരം....
കല്യാണി പൂവിടും നാദസ്വരം...
കളിയാക്കി പാടിടും പാദസരം....
സങ്കല്പ നക്ഷത്ര ദീപ്തികളൊന്നാകും
ചങ്ങലവട്ടതന്‍ ദീപനാളം.... ആ
നിര്‍വൃതിതന്‍ നിമിഷങ്ങളേ....

കുരുത്തോലത്തോരണപ്പന്തലിലെ.... കുറുമൊഴിമുല്ലപ്പൂമണ്ഡപമേ....
പൂമണ്ഡപമേ..........

ആ കണ്ണിന്‍ ഒളിമിന്നും പൊന്‍‌മാംഗല്യം....
അതു കാണും നെഞ്ചിലെ പൂഞ്ചിഞ്ചില്ലം
നിറപറ ചൂടുന്ന ചെന്തെങ്ങിന്‍ പൂക്കുല
നിലവിളക്കേന്തുന്ന നെയ്ത്തിരികള്‍..... ആ
നിര്‍വൃതിതന്‍ നിമിഷങ്ങളേ....

കുരുത്തോലത്തോരണപ്പന്തലിലെ.... കുറുമൊഴിമുല്ലപ്പൂമണ്ഡപമേ....
കൌമാരം തൊട്ടെന്റെ കല്പനാവീഥിയില്‍ കതിര്‍മഴ തൂകിയ ഗോപുരമേ...
കുരുത്തോലത്തോരണപ്പന്തലിലെ.... കുറുമൊഴിമുല്ലപ്പൂമണ്ഡപമേ....
പൂമണ്ഡപമേ......

kuruttolattoraṇappandalilĕ.... kuṟumŏḻimullappūmaṇḍabame....
kaൌmāraṁ tŏṭṭĕnṟĕ kalbanāvīthiyil kadirmaḻa tūgiya goburame...

pūmaṇḍabame..........

kalyāṇi pūviḍuṁ nādasvaraṁ...
kaḽiyākki pāḍiḍuṁ pādasaraṁ....
kalyāṇi pūviḍuṁ nādasvaraṁ...
kaḽiyākki pāḍiḍuṁ pādasaraṁ....
saṅgalba nakṣatra dīptigaḽŏnnāguṁ
saṅṅalavaṭṭadan dībanāḽaṁ.... ā
nirvṛtidan nimiṣaṅṅaḽe....

kuruttolattoraṇappandalilĕ.... kuṟumŏḻimullappūmaṇḍabame....
pūmaṇḍabame..........

ā kaṇṇin ŏḽiminnuṁ pŏn‌māṁgalyaṁ....
adu kāṇuṁ nĕñjilĕ pūñjiñjillaṁ
niṟabaṟa sūḍunna sĕndĕṅṅin pūkkula
nilaviḽakkendunna nĕyttirigaḽ..... ā
nirvṛtidan nimiṣaṅṅaḽe....

kuruttolattoraṇappandalilĕ.... kuṟumŏḻimullappūmaṇḍabame....
kaൌmāraṁ tŏṭṭĕnṟĕ kalbanāvīthiyil kadirmaḻa tūgiya goburame...
kuruttolattoraṇappandalilĕ.... kuṟumŏḻimullappūmaṇḍabame....
pūmaṇḍabame......