കുരുകുരുന്നു കുയിലേ...
കിനാവിൻ തളിരണിഞ്ഞ തണലില്‍
മധുനിറഞ്ഞ മനസ്സിന്‍
ഇളംനീര്‍ കുളിര്‍നുണഞ്ഞു കുറുകാം...
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ
കവിള്‍ക്കൂമ്പിലെ കുങ്കുമം കൊണ്ടു വാ വാ....
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ...
പകല്‍മാഞ്ഞ മഞ്ഞും പനീർപ്പൂനിലാവും
കുളിർത്തൂവലാലേ തലോടുന്നു നിന്നെ...
(പകല്‍മാഞ്ഞ...)
മിഴിത്തുമ്പിലാലോലം തളിര്‍കോര്‍ത്ത വാസന്തം
മയില്‍പ്പീലി വീശി ക്ഷണിക്കുന്നു നിന്നെ ...
(മിഴിത്തുമ്പിലാലോലം...)
കിനാപ്പൈങ്കിളീ പാടുവാന്‍ നേരമായി
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ
കവിള്‍ക്കൂമ്പിലെ കുങ്കുമം കൊണ്ടു വാ വാ....
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ...
മലർച്ചെണ്ടിലാടും മണിത്തെന്നല്‍ പോലെ
നിറം ചേര്‍ന്ന നെഞ്ചില്‍ മയങ്ങാന്‍ വരാമോ
(മലർച്ചെണ്ടിലാടും...)
വിരല്‍ത്തുമ്പു നീട്ടി കുളിര്‍തന്തി മീട്ടി
പ്രിയം നല്‍കുമേതോ സ്വരം മൂളി വായോ...
(വിരല്‍ത്തുമ്പു നീട്ടി...)
കിനാപ്പൊയ്കയില്‍ നീന്തുവാന്‍ നേരമായി...
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ
കവിള്‍ക്കൂമ്പിലെ കുങ്കുമം കൊണ്ടു വാ വാ....
നിലാച്ചന്ദനം നെറുകയില്‍ ചാര്‍ത്തി വാ വാ...