Kurisuballikkunnile

കുരിശുപള്ളിക്കുന്നിലേ
Work
Year
Language

കുരിശുപള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ
കൂഹൂ കൂഹൂ കുയിലേ
കുളിരുപെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ
കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ
(കുരിശു...)

കൊത്തമ്പാലരി കതിരണിയും കാട്ടിൽ മഞ്ഞ്
മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ
കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും
കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു
നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ
(കുരിശു...)

ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി
തേനും പാലുമൊഴുക്കുമീ കാട്ടിൽ
കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും
കാത്തു നിൽക്കുന്നു കാതോർത്തു നിൽക്കുന്നു
നിൻ ചിറകടികൾ നിൻ ചിറകടികൾ
(കുരിശു...)

kuriśubaḽḽikkunnilĕ kuruttolagūṭṭilĕ
kūhū kūhū kuyile
kuḽirubĕyyuṁ rāvil māndaḽiru nuḽḽuṁ rāvil
kūḍĕyŏrāḽ ŏrāḽ kūḍi kūṭṭinuṇḍe
(kuriśu...)

kŏttambālari kadiraṇiyuṁ kāṭṭil maññ
muttuṁ sĕppuṁ kilukkumī kāṭṭil
kāśumālagaḽ māṟiliṭṭa kuṁbhanilāvuṁ ñānuṁ
kāttu nilkkunnū kādorttu nilkkunnu
ninṟĕ pallavigaḽ ninṟĕ pallavigaḽ
(kuriśu...)

elappūkkaḽil madaṁ niṟayuṁ kāṭṭil rātri
tenuṁ pālumŏḻukkumī kāṭṭil
kāṭṭusolayil mel kaḻuguṁ tiṅgaḽkkiḍāvuṁ ñānuṁ
kāttu nilkkunnu kādorttu nilkkunnu
nin siṟagaḍigaḽ nin siṟagaḍigaḽ
(kuriśu...)