Kuppivalakkaigalum

കുപ്പിവളക്കൈകളും
Year
Language

കുപ്പിവളക്കൈകളും കുഞ്ഞിമണി മൂക്കുത്തിയും
ചെല്ലമണിച്ചെണ്ടിനെന്തു ചന്തമായ്
അന്തിമണിച്ചാന്തണിയും അമ്പിളിപ്പൂ നെറ്റിയും
അന്നനടചേലഴകും സ്വന്തമായ് ഓ...

മഞ്ഞഞൊറിപ്പാവാട പട്ടിനുമേല്‍ മിന്നുന്നു
മുത്തുമണിചുറ്റഴകില്‍ പൊന്നരഞ്ഞാണം
അല്ലിമുകില്‍ ചോപ്പണിയും കന്നിനിലാമുറ്റത്തെ
മുല്ലകളില്‍ തെന്നലുപോല്‍ മെല്ലെതൊട്ടു
അണിമണിക്കണ്ണാടിക്കവിളത്തെ മറുകിന്‍ മേല്‍
ആയിരം ചെമ്പനീര്‍ മുകുളം പൂത്തു

ചില്ലുനിലാ ചില്ലഴകില്‍ ചെമ്പവിഴ ചന്ദിരനായ്
മുന്തിരിതന്‍ പന്തലിടാന്‍ പോരുന്നില്ലേ
പോക്കുവെയില്‍ പ്രാപ്പിടകള്‍ പൂമഴയില്‍ കുറുകുമ്പോള്‍
നിന്നരികില്‍ വെണ്‍ചിറകില്‍ ഞാന്‍ വന്നില്ലേ
നനഞ്ഞനിന്‍ മാറത്തെ മഴവില്ലിന്നേലസ്സില്‍
മായിക മന്ത്രമായ് കൂടെപോരാം ആഹാ....

kuppivaḽakkaigaḽuṁ kuññimaṇi mūkkuttiyuṁ
sĕllamaṇiccĕṇḍinĕndu sandamāy
andimaṇiccāndaṇiyuṁ ambiḽippū nĕṭriyuṁ
annanaḍaselaḻaguṁ svandamāy o...

maññañŏṟippāvāḍa paṭṭinumel minnunnu
muttumaṇisuṭraḻagil pŏnnaraññāṇaṁ
allimugil soppaṇiyuṁ kanninilāmuṭrattĕ
mullagaḽil tĕnnalubol mĕllĕdŏṭṭu
aṇimaṇikkaṇṇāḍikkaviḽattĕ maṟugin mel
āyiraṁ sĕmbanīr muguḽaṁ pūttu

sillunilā sillaḻagil sĕmbaviḻa sandiranāy
mundiridan pandaliḍān porunnille
pokkuvĕyil prāppiḍagaḽ pūmaḻayil kuṟugumboḽ
ninnarigil vĕṇsiṟagil ñān vannille
nanaññanin māṟattĕ maḻavillinnelassil
māyiga mandramāy kūḍĕborāṁ āhā....