Kuppivala

കുപ്പിവള
Work
Year
Language

കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ
കുട്ടിക്കാലം മറക്കല്ലേ - നിന്റെ
കുട്ടിക്കാലം മറക്കല്ലേ
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊരുളേ കരളേ
പൊന്നിന്‍കട്ടേ ചതിക്കല്ലേ - എന്റെ
പൊന്നിന്‍കട്ടേ ചതിക്കല്ലേ (കുപ്പിവള)

പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു
മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു
കരിമൊട്ടു വിരിഞ്ഞിന്നു കൈതപ്പൂവായ്
കവിളത്തെ കാക്കപ്പുള്ളി നുണക്കുഴിയായ് (കുപ്പിവള)

കുന്നിന്മേല്‍ കുടിലൊന്നു നിനക്കാ‍യ് കെട്ടി
കന്നിപ്പെണ്ണെ വരുന്നോ നീ - എന്റെ
കന്നിപ്പെണ്ണെ വരുന്നോ നീ
ആയിരം വണ്ടുകളുണ്ടകമ്പടിക്കായ്
ആരെ നീ മറന്നാലും മറക്കരുതെന്നേ. (കുപ്പിവള)

kuppivaḽa kilukkunna kuyile pĕṇṇe
kuṭṭikkālaṁ maṟakkalle - ninṟĕ
kuṭṭikkālaṁ maṟakkalle
pŏṭṭippŏṭṭi sirikkunna pŏruḽe karaḽe
pŏnninkaṭṭe sadikkalle - ĕnṟĕ
pŏnninkaṭṭe sadikkalle (kuppivaḽa)

pāḍattu paṇḍeppolĕ paviḻaṁ viḽaññu
māḍatta tamburāṭṭi paḻaṅgatha paṟaññu
karimŏṭṭu viriññinnu kaidappūvāy
kaviḽattĕ kākkappuḽḽi nuṇakkuḻiyāy (kuppivaḽa)

kunninmel kuḍilŏnnu ninakkāy kĕṭṭi
kannippĕṇṇĕ varunno nī - ĕnṟĕ
kannippĕṇṇĕ varunno nī
āyiraṁ vaṇḍugaḽuṇḍagambaḍikkāy
ārĕ nī maṟannāluṁ maṟakkarudĕnne. (kuppivaḽa)