Kunyanyaumaanpedayo

കുഞ്ഞുമാൻപേടയോ
Year
Language

കുഞ്ഞു മാന്‍പേടയോ...മഞ്ഞുപൂ‌ത്തുമ്പിയോ...
വാരിളം തിങ്കളോ...വാര്‍മയില്‍ പൈതലോ...
എന്നുമെന്‍ ഓര്‍മ്മയില്‍...പൂവിടും നിന്‍ മനം...
കുഞ്ഞു മാന്‍പേടയോ...മഞ്ഞുപൂ‌ത്തുമ്പിയോ..

ആതിരേ നിന്‍ ആമ്പല്‍മിഴിയില്‍
രാക്കിനാവിന്‍ ചന്ദ്രദളം
അരിയചുണ്ടില്‍ പതിയെ വിരിയും
ആര്‍ദ്രമുന്തിരി മുത്തൊളികള്‍
(ആതിരേ നിന്‍...)
കൊലുസ്സണിഞ്ഞു കുണുങ്ങി വരും
മനസ്സിനുള്ളിലെ മോഹലയം
പവിഴമഞ്ചലിലേറിവരും
പ്രണയശീതള രാഗലയം
ഒരു തലോടലില്‍ ഇതള്‍വിടര്‍ന്നൊരു
പുതിയ പൂവിന്റെ ലാവണ്യമായ്....
ഒരു തലോടലില്‍ ഇതള്‍വിടര്‍ന്നൊരു
പുതിയ പൂവിന്റെ ലാവണ്യമായ്.....
(കുഞ്ഞു മാന്‍പേടയോ........)

ആദ്യമായ് നിന്‍ കവിളില്‍ കണ്ടു
വെളുത്തവാവിന്‍ വെള്ളിനിറം...
നാട്ടുമഞ്ഞില്‍ വിരിയുമേതോ
കാട്ടുപൂവിന്‍ സ്വര്‍ണ്ണനിറം...
(ആദ്യമായ്....)
ചിറകണിഞ്ഞു പറന്നുവരൂ....
ചിരിനിലാവു പകര്‍ന്നു തരൂ...
ചൊടിയില്‍ മുത്തിയ മുത്തു തരൂ...
ചില്ലുതൂവലിൻ അഴകു തരൂ...
ഇരുമനസ്സുകള്‍ ഒരു മനസ്സിലെ
കുളിരു തിരയും സായാഹ്നമായ്...
ഇരുമനസ്സുകള്‍ ഒരു മനസ്സിലെ
കുളിരു തിരയും സായാഹ്നമായ്...
(കുഞ്ഞു മാന്‍പേടയോ........)

kuññu mānpeḍayo...maññubū‌ttumbiyo...
vāriḽaṁ tiṅgaḽo...vārmayil paidalo...
ĕnnumĕn ormmayil...pūviḍuṁ nin manaṁ...
kuññu mānpeḍayo...maññubū‌ttumbiyo..

ādire nin āmbalmiḻiyil
rākkināvin sandradaḽaṁ
ariyasuṇḍil padiyĕ viriyuṁ
ārdramundiri muttŏḽigaḽ
(ādire nin...)
kŏlussaṇiññu kuṇuṅṅi varuṁ
manassinuḽḽilĕ mohalayaṁ
paviḻamañjalileṟivaruṁ
praṇayaśīdaḽa rāgalayaṁ
ŏru taloḍalil idaḽviḍarnnŏru
pudiya pūvinṟĕ lāvaṇyamāy....
ŏru taloḍalil idaḽviḍarnnŏru
pudiya pūvinṟĕ lāvaṇyamāy.....
(kuññu mānpeḍayo........)

ādyamāy nin kaviḽil kaṇḍu
vĕḽuttavāvin vĕḽḽiniṟaṁ...
nāṭṭumaññil viriyumedo
kāṭṭubūvin svarṇṇaniṟaṁ...
(ādyamāy....)
siṟagaṇiññu paṟannuvarū....
sirinilāvu pagarnnu tarū...
sŏḍiyil muttiya muttu tarū...
silludūvalin aḻagu tarū...
irumanassugaḽ ŏru manassilĕ
kuḽiru tirayuṁ sāyāhnamāy...
irumanassugaḽ ŏru manassilĕ
kuḽiru tirayuṁ sāyāhnamāy...
(kuññu mānpeḍayo........)