കുഞ്ഞിപെണ്ണേ കണ്ണാടി കുത്തുവിളക്കേ കോളാമ്പി
നിന്നെ കെട്ടാനാരു വരും എന്നെ കെട്ടാനാരു വരും
കെട്ടണ നേരത്താരു വരും മച്ചൻ കപ്പലു കേറിവരും
ചിണ്ടൻ ചെണ്ടയുമായി വരും
പപ്പൻ പെപ്പര ഊതിവരും
(കുഞ്ഞിപ്പെണ്ണേ...)
എന്തേ എന്തേ മിണ്ടാൻ താമസം
ഇന്നെന്തേ എന്തേ പിണങ്ങാൻ കാരണം
മിഴി രണ്ടിലും മുൻകോപമോ
നെഞ്ചോട് ചേർന്ന് ചൊല്ല് ചൊല്ല്
(എന്തേ എന്തേ...)
കടലല കളി ചൊല്ലി മാറി കാറ്റലകൾ കാതിലോതി
ഇത് വെറുമൊരു കള്ളനാട്യമല്ലയോ (2)
അകലെ മുകിൽ ചിറകിൽ മിന്നൽ പറന്നൊഴുകി
അന്തിനിലാ പന്തലിലായ് വെൺതിങ്കൾ പുഞ്ചിരിച്ചു
ഇന്നിനിയെന്തേ എന്തേ മിണ്ടാൻ താമസം
ഇന്നെന്തേ എന്തേ പിണങ്ങാൻ കാരണം
കഥ പറയാൻ വന്നതല്ല കടംകഥയുടെ കൊഞ്ചലില്ല
ഞാൻ വെറുമൊരു പാട്ടുകാരനല്ലയോ (2)
പറയാത്ത നിൻ മൊഴിയിൽ പറയുന്ന നോവുകളോ
മഴയഴകോ മലർശരമോ മതി നിൻ കുറുമ്പുകൾ
ഇന്നിനിയെന്തേ എന്തേ മിണ്ടാൻ താമസം
ഇന്നെന്തേ എന്തേ പിണങ്ങാൻ കാരണം