Kunyanyailam sundil

കുഞ്ഞിളം ചുണ്ടില്‍
Year
Language

കുഞ്ഞിളം ചുണ്ടില്‍ പുഞ്ചിരി കാണാന്‍
ആകാശത്തമ്മ വന്നൂ
കുഞ്ഞിളം ചുണ്ടില്‍ പുഞ്ചിരി കാണാന്‍
ആകാശത്തമ്മ വന്നൂ
കൈനിറയെ പൊന്നാടയും കണ്‍ നിറയും താരാട്ടുമായ്
അമ്മതന്‍ ജീവന്റെ പൂവാടിയില്‍
വാടാത്ത പൂവല്ലേ നീ?

കണ്ണില്‍ കണ്ണിന്‍ കന്നിക്കിനാവില്‍
കണ്ണീരുമായ്ക്കും നീ
എന്നും ചിരിക്കും പൂങ്കാറ്റുപോലെ
എന്നും കുളിര്‍വീശിവാ
ഇന്നെന്റെ താരാട്ടിന്‍ താളമായ്
പൊന്നുണ്ണി നീയോടിവാ

മുത്തേ മുത്തിന്‍ മുത്തണിക്കൊമ്പില്‍
മൂവന്തിപ്പൂവിരിഞ്ഞു
കാലം കളിക്കും കാലൊച്ച കേള്‍ക്കാന്‍
കാതോര്‍ത്തു നില്‍പ്പൂ ഞാന്‍
നീയെന്റെ ജീവന്റെ ജീവനില്‍
ആശ്വാസമായോടി വാ
ആശ്വാസമായോടി വാ

kuññiḽaṁ suṇḍil puñjiri kāṇān
āgāśattamma vannū
kuññiḽaṁ suṇḍil puñjiri kāṇān
āgāśattamma vannū
kainiṟayĕ pŏnnāḍayuṁ kaṇ niṟayuṁ tārāṭṭumāy
ammadan jīvanṟĕ pūvāḍiyil
vāḍātta pūvalle nī?

kaṇṇil kaṇṇin kannikkināvil
kaṇṇīrumāykkuṁ nī
ĕnnuṁ sirikkuṁ pūṅgāṭrubolĕ
ĕnnuṁ kuḽirvīśivā
innĕnṟĕ tārāṭṭin dāḽamāy
pŏnnuṇṇi nīyoḍivā

mutte muttin muttaṇikkŏmbil
mūvandippūviriññu
kālaṁ kaḽikkuṁ kālŏcca keḽkkān
kādorttu nilppū ñān
nīyĕnṟĕ jīvanṟĕ jīvanil
āśvāsamāyoḍi vā
āśvāsamāyoḍi vā