Kunyanyae ninakku vendi (f)

കുഞ്ഞേ നിനക്കു വേണ്ടി (f)
Work
Year
Language

കുഞ്ഞേ നിനക്കു വേണ്ടി
എങ്ങോ കാത്തു നിൽ‌പ്പൂ (കുഞ്ഞേ)
ഉരുകുന്ന സ്നേഹമോടെ
മിഴിതോർന്ന മോഹം പോലെ
നീ എന്നു വരുമെന്നോർത്തു കൊണ്ടേ
ദൂരേ ദൂരേയൊരമ്മ…. (കുഞ്ഞേ)

യാത്രയാക്കാൻ നിന്റെ കൂടെ
പിൻ നിലാവാ‍യ് ഞാൻ വരും..
പിൻ നിലാവായ് ഞാൻ വരും
നിന്റെ വഴിയിൽ പൂവിരിക്കാൻ
തെന്നൽപോലെ ഞാൻ വരും
തെന്നൽപോലെ ഞാൻവരും
ഇനി നീയൊരിക്കൽ തിരികെവരാനായ്
നോയ്മ്പു നോൽക്കുന്നു ഞാൻ
എന്നുണ്ണി പൊന്നുണ്ണി
ഇനി പോ..യ് വരൂ… (കുഞ്ഞേ)

പോയ്‌വരൂനീ പോയ്‌വരൂനീ
തിരികെയെത്താൻ പോയ്‌വരൂ..
ലോകമെല്ലാം കീഴടങ്ങും
സ്നേഹമായ് നീ പോയ്‌വരൂ
ഇനി ഈ മനസ്സിൻ ഇടനാഴികയിൽ
മാഞ്ഞുപോകില്ലനീ
എന്നുണ്ണി പൊന്നുണ്ണി
ഇനി പോ..യ് വരൂ… (കുഞ്ഞേ)

kuññe ninakku veṇḍi
ĕṅṅo kāttu nil‌ppū (kuññe)
urugunna snehamoḍĕ
miḻidornna mohaṁ polĕ
nī ĕnnu varumĕnnorttu kŏṇḍe
dūre dūreyŏramma…. (kuññe)

yātrayākkān ninṟĕ kūḍĕ
pin nilāvāy ñān varuṁ..
pin nilāvāy ñān varuṁ
ninṟĕ vaḻiyil pūvirikkān
tĕnnalbolĕ ñān varuṁ
tĕnnalbolĕ ñānvaruṁ
ini nīyŏrikkal tirigĕvarānāy
noymbu nolkkunnu ñān
ĕnnuṇṇi pŏnnuṇṇi
ini po..y varū… (kuññe)

poy‌varūnī poy‌varūnī
tirigĕyĕttān poy‌varū..
logamĕllāṁ kīḻaḍaṅṅuṁ
snehamāy nī poy‌varū
ini ī manassin iḍanāḻigayil
māññubogillanī
ĕnnuṇṇi pŏnnuṇṇi
ini po..y varū… (kuññe)