Kunukkitta koli

കുണുക്കിട്ട കോഴി
Year
Language

�കുണുക്കിട്ട കോഴികുളക്കോഴി
കുന്നുംചരിവിലെ വയറ്റാട്ടി
നീകേട്ടോ നീകേട്ടോ
കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
കന്നിച്ചെമ്പരത്തീ

കാവളം കിളികള്‍ കുരവയിട്ടു അന്നു
കാവതിക്കാക്കകളാര്‍പ്പിട്ടു
പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
പൊന്നും വയമ്പും കൊണ്ടുവന്നൂ
തെയ്യാരേ തെയ്യാരേ തെയ്യാരേ
കുണുക്കിട്ട കോഴി....

കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
ചെമ്മുകില്‍ വനത്തിലെ ചേരികള്‍ സന്ധ്യകള്‍
ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
തെയ്യാരേ തെയ്യാരേ തെയ്യാരേ
കുണുക്കിട്ട കോഴി....

മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
തെയ്യാരേ തെയ്യാരേ തെയ്യാരേ
കുണുക്കിട്ട കോഴി....

�kuṇukkiṭṭa koḻiguḽakkoḻi
kunnuṁcarivilĕ vayaṭrāṭṭi
nīgeṭṭo nīgeṭṭo
kaḽippāṅguḽaṅṅarĕ kaḍiññūl pĕṭru
kanniccĕmbarattī

kāvaḽaṁ kiḽigaḽ kuravayiṭṭu annu
kāvadikkākkagaḽārppiṭṭu
pañjamimalayilĕ puḽḽuvappĕṇgŏḍi
pŏnnuṁ vayambuṁ kŏṇḍuvannū
tĕyyāre tĕyyāre tĕyyāre
kuṇukkiṭṭa koḻi....

kūvaḽakkiḽiññil kuḍabiḍiccu nalla
nermaṇikkāṭruvannumma vĕccu
sĕmmugil vanattilĕ serigaḽ sandhyagaḽ
suṇḍil mŏṭṭinu sāyamiṭṭu
tĕyyāre tĕyyāre tĕyyāre
kuṇukkiṭṭa koḻi....

melmuṇḍu mugaḽilscuḽiccuvaccu amma
pūmaṇikkuññinu pālgŏḍuttu
kaḽḽiyaṅgāṭṭilĕ kāmugar vaṇḍugaḽ
kaḽḽakkaṇṇiṭṭu nokkininnū
tĕyyāre tĕyyāre tĕyyāre
kuṇukkiṭṭa koḻi....