ആ......ആ......ആ.....
കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
പണ്ടു കൊതിയുറഞ്ഞ മലയില്‍
ഒരു മന്ത്രമോഹിനി...(കുണുകുണുങ്ങി പുഴയും..)
ഒരു കൈയില്‍ നന്മക്കുടമേന്തി
മറു കൈയില്‍ തിന്മക്കുടമേന്തി
വെള്ളിച്ചിറകു വീശി നാടുകാണി മേടിറങ്ങി....
(കുണുകുണുങ്ങി പുഴയും...)
മലമടങ്ങിലെ ഗ്രാമക്കരയില്‍ വന്നവള്‍
മന്ത്രമോതി കുടമൊഴിഞ്ഞ വേളയില്‍ (മലമടങ്ങിലെ...)
മുന്നിലെമ്പാടും പൊരുളായിരം
വന്നു മാളോരും വില പേശുവാന്‍ (മുന്നിലെമ്പാടും...)
അഹന്തയും അസൂയയും സുഖങ്ങളും ഗുണങ്ങളും
നിരന്നു....വേഷം മാറി...
(കുണുകുണുങ്ങി പുഴയും...)
പെരുമത്തളികയും മോഹ മഹിമക്കിളികളും
വില കൊടുത്തു പലരെടുത്തു കൊണ്ടുപോയ്(പെരുമ..)
സ്നേഹത്തേന്‍തൂവല്‍ വെൺചാമരം
ആരും വാങ്ങാത്ത വേണ്ടാപ്പൊരുള്‍ (സ്നേഹത്തേൻ...)
കുരുന്നിളം മനങ്ങളില്‍ ഉടഞ്ഞു മന്ത്രമോഹിനി
മറഞ്ഞു...മായാജാലം...
(കുണുകുണുങ്ങി പുഴയും...)