Kunnin mele

കുന്നിന്‍ മേലെ
Year
Language

കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍
പേരാലിന്‍ തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ കാറ്റില്ലയോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍

പോകില്ലേ പൊന്‍സൂര്യനും തേയില്ലേ പൂന്തിങ്കളും
ഏതോ വിരല്‍ത്തുമ്പിലെ ആടും കളിപ്പാവകള്‍
മാനത്തെ മാരിപ്പൂവില്ലും മായാതിരിക്കാറില്ലല്ലോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍

ഉണ്ടായതേതാകിലും ഇല്ലാതെയാകില്ലയോ
കണ്ണിനു കണ്ണാകിലും കാണാതെ പോകില്ലയോ
കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല ഒന്നും
ഉം..........
പേരാലിന്‍ തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ കാറ്റില്ലയോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍

kunninmele perālin kŏmbatt
kuññikkāṭrin pŏnnuṁnūlūññāl
perālin dendaḽire teṅṅunna pūṅgaraḽe
tārāṭṭu pāḍānī kāṭrillayo
kunninmele perālin kŏmbatt
kuññikkāṭrin pŏnnuṁnūlūññāl

pogille pŏnsūryanuṁ teyille pūndiṅgaḽuṁ
edo viralttumbilĕ āḍuṁ kaḽippāvagaḽ
mānattĕ mārippūvilluṁ māyādirikkāṟillallo
kunninmele perālin kŏmbatt
kuññikkāṭrin pŏnnuṁnūlūññāl

uṇḍāyadedāgiluṁ illādĕyāgillayo
kaṇṇinu kaṇṇāgiluṁ kāṇādĕ pogillayo
kāruṇyavānāya daivaṁ kāṇādirikkilla ŏnnuṁ
uṁ..........
perālin dendaḽire teṅṅunna pūṅgaraḽe
tārāṭṭu pāḍānī kāṭrillayo
kunninmele perālin kŏmbatt
kuññikkāṭrin pŏnnuṁnūlūññāl