ജീഹോ ജീഹോ
കുന്നേലെ കണ്ടത്തുഴുതുമറിച്ച ചെളിപ്പത തട്ടിച്ചിതറി (2)
പത്തു പണത്തിനു വാതു പിടിച്ചവനക്കരെ നോക്കി വാലും പൊക്കി
കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു കാരിക്കാളേ
കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കി
നേർക്കു നേരെ നെഞ്ചു വിരിച്ച് സട കൊടയണണെന്റന്തോണീ
കെഴക്കൂന്നെത്തിയ കൂട്ടരെ വടക്കൂന്നെത്തിയ കൂട്ടരേ
പറപറക്കണ ചിങ്കത്തിനെന്തിനു കരിമരുതിന്റെ പിരിനുകം
കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കടീ (2)
വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ
കെഴക്കുന്നെത്തിയ കൂട്ടരെ വടക്കു നാട്ടിലെ കൂട്ടരേ
പറപറക്കണൊരെതിരിനെന്തിനു കരിമരുതിന്റെ വിരിനുകം
മേലേ മാനത്തെ മരമടിയുടെ ഉശിരു നോക്കട മാക്കോതേ
മാരിമുകിലിന്റെ ചേറു കലക്കി പാഞ്ഞു പോകണതാരാണ്
ആദിത്യൻ ചേലുള്ള കാളേ നിന്റെ ചുട്ടിക്കു പൊട്ടിട്ടതാരാണൂ
ആവണക്കെണ്ണ ഉഴിഞ്ഞു തരാം ആമാടപ്പൊന്നും പണിഞ്ഞു തരാം
കാളവരമ്പത്തു ഊയാലതിന്തകം ആഞ്ഞു തളർന്നുടനുന്നം
പിടിച്ചെന്റെ മാനം കാക്കണം നീ മാണിക്യാ
മാനം കാക്കണം നീ
കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കടീ
വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ
ജീഹോ ജീഹോ
കുന്നേലെ കണ്ടത്തുഴുതുമറിച്ച ചെളിപ്പത തട്ടിച്ചിതറി (2)
പത്തു പണത്തിനു വാതു പിടിച്ചവനക്കരെ നോക്കി വാലും പൊക്കി
കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു കാരിക്കാളേ
ഹെയ് മൂത്ത മുതുക്കൻ മൂരാച്ചികളേ തട്ടിയൊതുക്കിയ ചിങ്കച്ചാരേ
നുരച്ച കള്ളും നിറമുറ മുതിരയും അരച്ചു നൽകാം വന്നാട്ടേ
ജീഹോ ജീഹോ
കടമ്പനാട്ടു കാളവേല മരമടി കൊടി തോരണം തൂക്കി
നേർക്കു നേരെ നെഞ്ചു വിരിച്ച് സട കൊടയണണെന്റന്തോണീ
കെഴക്കൂന്നെത്തിയ കൂട്ടരെ വടക്കൂന്നെത്തിയ കൂട്ടരേ
പറപറക്കണ ചിങ്കത്തിനെന്തിനു കരിമരുതിന്റെ പിരിനുകം