Title (Indic)ഗ്രാമീണ സുന്ദരി WorkKunjikkiliye Koodevide Year1991 LanguageMalayalam Credits Role Artist Music TK Layan Performer KJ Yesudas Writer TK Layan LyricsMalayalamഗ്രാമീണ സുന്ദരി നാണക്കാരി വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ കൈതപ്പൂ മെയ്യില്‍ ചൂടുണ്ടോ കരിമിഴിക്കോണില്‍ കാന്തമുണ്ടോ കൈത്തറി ചേല ഞൊറിഞ്ഞുടുത്തു നെറ്റിയില്‍ സിന്ദൂര പൊട്ടും തൊട്ടു (കൈത്തറി) പച്ചക്കതിര്പ്പാട വരമ്പുകളില്ക്കൂടി ഓടിപ്പോകും നീ ആരോ മലയാള നാട്ടിലെ പൂവലാംഗി പൂ തരുമോ? മുട്ടോളമെത്തും നിന് കാര്‍കൂന്തലില്‍ ഒന്ന് തലോടുവാനെന്തു മോഹം (മുട്ടോളം) ഒരു മുത്തം നല്കുവാന് സമ്മതം നല്‍കാത്ത ലജ്ജാവതീ നീ ആരോ (ഗ്രാമീണ) Englishgrāmīṇa sundari nāṇakkāri vaḻaṇappūṅgāṭṭilĕ tamburāṭṭī kadaḽippūccuṇḍil tenuṇḍo kaidappū mĕyyil sūḍuṇḍo karimiḻikkoṇil kāndamuṇḍo kaittaṟi sela ñŏṟiññuḍuttu nĕṭriyil sindūra pŏṭṭuṁ tŏṭṭu (kaittaṟi) paccakkadirppāḍa varambugaḽilkkūḍi oḍippoguṁ nī āro malayāḽa nāṭṭilĕ pūvalāṁgi pū tarumo? muṭṭoḽamĕttuṁ nin kārgūndalil ŏnn taloḍuvānĕndu mohaṁ (muṭṭoḽaṁ) ŏru muttaṁ nalguvān sammadaṁ nalgātta lajjāvadī nī āro (grāmīṇa)