ഉഷസ്സിന്റെ രഥത്തില്‍ ഉയര്പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹപിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്ക്കൂ പൊന്‍ തിരി തെളിയ്ക്കൂ (ഉഷസ്സിന്റെ)
മുള്മുടിയില് മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
മുള്മുടിയില് മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
നീയന്നരുളിയ മോചനമല്ലോ
നിത്യജീവന് പകരുന്നു. (ഉഷസ്സിന്റെ)
താരാഗണങ്ങള്‍ തന് താമരക്കാവില്
സൌരയൂഥ മധുമനയില്
താരാഗണങ്ങള്‍ തന് താമരക്കാവില്
സൌരയൂഥ മധുമനയില്
നിന്റെ സിംഹാസനം അലങ്കരിക്കുന്നു
നിന്റെ സാമ്രാജ്യം പുലരുന്നു (ഉഷസ്സിന്റെ)