Title (Indic)ആകാശഗംഗ WorkKunjattakilikal Year1986 LanguageMalayalam Credits Role Artist Music AJ Joseph Performer KS Chithra Writer K Jayakumar LyricsMalayalamആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം (ആകാശഗംഗാ.....) തൂണുകൾ തോറും എത്രയോ ശിൽപങ്ങൾ മിഴികളിൽ വജ്രം പതിച്ച മൗന പതംഗങ്ങൾ ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല (ആകാശഗംഗാ...) മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ ഗായകൻ സ്നേഹാർദ്രനായി ശിൽപങ്ങളെ തലോടി പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു (ആകാശഗംഗാ...) Englishāgāśagaṁgā tīrattinappuṟaṁ āyiraṁ vĕṇṇakkal maṇḍabaṁ paurṇṇami toṟuṁ ŏreganāṁ gandharvvan pāḍānaṇayunna maṇḍabaṁ (āgāśagaṁgā.....) tūṇugaḽ toṟuṁ ĕtrayo śilbaṅṅaḽ miḻigaḽil vajraṁ padicca mauna padaṁgaṅṅaḽ gandharvvanaṟiññilla śilayuḍĕ nŏmbaraṁ pāṭṭil tuḍiccilla (āgāśagaṁgā...) maññudiruṁ polĕ pinnĕyuṁ pāḍumboḽ gāyagan snehārdranāyi śilbaṅṅaḽĕ taloḍi paṟavagaḽ siṟagaḍiccu suṇḍil pāṭṭin mundiri ten kiniññu (āgāśagaṁgā...)