Kungumappookkal

കുങ്കുമപ്പൂക്കള്‍
Year
Language

കുങ്കുമപ്പൂക്കള്‍ വിടരും സന്ധ്യയില്‍
അമ്പലനടയില്‍ നിന്നെ ഞാന്‍ കണ്ടു (2)
ആദ്യമായ്...കണ്ടൂ

ഉഴറും കണ്ണുകള്‍ കണ്ണില്‍ തറച്ചപ്പോള്‍
നീ നിന്നൂ, നിന്നെ ഞാന്‍ കാത്തുനിന്നൂ
പനിനീര്‍പ്പൂക്കള്‍ തഴുകിനിന്നൂ
തഴുകിനിന്നൂ...

അഷ്ടപദിപ്പാട്ടുകള്‍ കേട്ടു ഞാന്‍ നില്ക്കുമ്പോള്‍
അര്‍ത്ഥംവെച്ചെന്നെ നീ നോക്കിനിന്നൂ (2)
കള്ളക്കൃഷ്ണനോ മാറിനിന്നൂ
ഞാന്‍ മാറിനിന്നൂ
തളര്‍ന്ന സന്ധ്യ രാവില്‍ അമരുമ്പോള്‍
വേദനയോടെ ഞാന്‍ നോക്കിനിന്നൂ
സന്ധ്യേ കാത്തിരുന്നൂ
കാത്തിരുന്നൂ...

kuṅgumappūkkaḽ viḍaruṁ sandhyayil
ambalanaḍayil ninnĕ ñān kaṇḍu (2)
ādyamāy...kaṇḍū

uḻaṟuṁ kaṇṇugaḽ kaṇṇil taṟaccappoḽ
nī ninnū, ninnĕ ñān kāttuninnū
paninīrppūkkaḽ taḻugininnū
taḻugininnū...

aṣṭabadippāṭṭugaḽ keṭṭu ñān nilkkumboḽ
artthaṁvĕccĕnnĕ nī nokkininnū (2)
kaḽḽakkṛṣṇano māṟininnū
ñān māṟininnū
taḽarnna sandhya rāvil amarumboḽ
vedanayoḍĕ ñān nokkininnū
sandhye kāttirunnū
kāttirunnū...