Kunguma sandhyagalo

കുങ്കുമ സന്ധ്യകളോ
Work
Year
Language

കുങ്കുമ സന്ധ്യകളോ
നിന്‍റെ കവിള്‍പ്പൂവില്‍
ചന്ദന ഗന്ധികളോ
നിന്‍റെ ഇളം മെയ്യില്‍
നിന്‍റെ ഇളം മെയ്യില്‍ ചന്ദന ഗന്ധികളോ
നിന്‍റെ കവിള്‍ പൂവില്‍ കുങ്കുമ സന്ധ്യകളോ
പ്രേമ വിപഞ്ചികയില്‍ രാഗമരാളം നീ
മാദകരാവുകളില്‍ മാരവിനോദം നീ

മുല്ലപ്പൂ പന്തലിലെ നാലു നില പൂപ്പന്തലിലെ
കതിര്‍മണ്ഡപം വരവേല്‍ക്കുമ്പോള്‍
കതിര്‍മണ്ഡപം വരവേല്‍ക്കുമ്പോള്‍
കവിളിണയില്‍ നാണവുമായി അഴകില്‍ മുങ്ങി വാ
(ചന്ദന ഗന്ധികളോ)
തേനൊഴുകും മണിയറയില്‍
പൂവിതറും ശയ്യകളില്‍
തളിര്‍ യൌവനം ശ്രുതി മീട്ടുമ്പോള്‍
മനസ്സുകളില്‍ മലര്‍ വിരിയും
പുളകം കൊണ്ട് വാ (ചന്ദന ഗന്ധികളോ )

kuṅguma sandhyagaḽo
ninṟĕ kaviḽppūvil
sandana gandhigaḽo
ninṟĕ iḽaṁ mĕyyil
ninṟĕ iḽaṁ mĕyyil sandana gandhigaḽo
ninṟĕ kaviḽ pūvil kuṅguma sandhyagaḽo
prema vibañjigayil rāgamarāḽaṁ nī
mādagarāvugaḽil māravinodaṁ nī

mullappū pandalilĕ nālu nila pūppandalilĕ
kadirmaṇḍabaṁ varavelkkumboḽ
kadirmaṇḍabaṁ varavelkkumboḽ
kaviḽiṇayil nāṇavumāyi aḻagil muṅṅi vā
(sandana gandhigaḽo)
tenŏḻuguṁ maṇiyaṟayil
pūvidaṟuṁ śayyagaḽil
taḽir yaൌvanaṁ śrudi mīṭṭumboḽ
manassugaḽil malar viriyuṁ
puḽagaṁ kŏṇḍ vā (sandana gandhigaḽo )