Kunguma poo

കുങ്കുമ പൂ
Work
Year
Language

കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളിപ്പാട്ടൊരുക്കി
ആരാരോ കുയില്‍മണി പോരാമോ
പോരാതെ പോരുമ്പോള്‍ ആരാരോ എന്തുതരും
കൈക്കുടന്ന നിറയെ നിലാവ്..

പാടത്തെ പച്ച തരാം...
പാലയ്‌ക്കാമാല തരാം...
പാല്‍ത്തിങ്കള്‍ക്കിണ്ണം തന്നീടാം...
(കുങ്കുമപ്പൂ)

ഈ മൊഴിതന്‍ മധുരം എന്നും ഈരടിയായ് ഒഴുകും
സ്നേഹമായി വന്നുവോ ജീവനില്‍ നിറഞ്ഞുവോ
മിഴികള്‍ തേടും മുകിലേ....
നീ വരും വീഥിയില്‍ ഏകയായ് എന്തിനോ
ഒരു ഹിമകണവിരഹമായി വീണുടഞ്ഞൂ ഞാന്‍

നാളത്തെ കൂട്ടു തരാം...
നാവേറിന്‍ നന്മ തരാം...
നാണിക്കാന്‍ സ്വപ്നം തന്നീടാം...
(കുങ്കുമപ്പൂ)

ഈ ഹൃദയം തഴുകും രൂപം നീയെഴുതീയഴകായ്
കണ്ണുനീരിലില്ലയോ പൊന്നണിഞ്ഞ നൊമ്പരം
അരികില്‍ നീയെന്‍ തണലായ്...
ഓര്‍മ്മകള്‍ ചന്ദനം ചാര്‍ത്തുമീ മാറിലും
ഒരു മധുകണസുകൃതമായി വന്നലിയൂ നീ

ഒരു വട്ടിപ്പൂവു തരാം...
ഒരു പൂവല്‍മെയ്യു തരാം...
ഒരു തൊട്ടില്‍പ്പാട്ടും തന്നീടാം...
(കുങ്കുമപ്പൂ)

kuṅgumappūgŏṇḍu kūḍŏrukki
kūṭṭiliḽaṁkiḽippāṭṭŏrukki
ārāro kuyilmaṇi porāmo
porādĕ porumboḽ ārāro ĕndudaruṁ
kaikkuḍanna niṟayĕ nilāv..

pāḍattĕ pacca tarāṁ...
pālay‌kkāmāla tarāṁ...
pālttiṅgaḽkkiṇṇaṁ tannīḍāṁ...
(kuṅgumappū)

ī mŏḻidan madhuraṁ ĕnnuṁ īraḍiyāy ŏḻuguṁ
snehamāyi vannuvo jīvanil niṟaññuvo
miḻigaḽ teḍuṁ mugile....
nī varuṁ vīthiyil egayāy ĕndino
ŏru himagaṇavirahamāyi vīṇuḍaññū ñān

nāḽattĕ kūṭṭu tarāṁ...
nāveṟin nanma tarāṁ...
nāṇikkān svapnaṁ tannīḍāṁ...
(kuṅgumappū)

ī hṛdayaṁ taḻuguṁ rūbaṁ nīyĕḻudīyaḻagāy
kaṇṇunīrilillayo pŏnnaṇiñña nŏmbaraṁ
arigil nīyĕn daṇalāy...
ormmagaḽ sandanaṁ sārttumī māṟiluṁ
ŏru madhugaṇasukṛtamāyi vannaliyū nī

ŏru vaṭṭippūvu tarāṁ...
ŏru pūvalmĕyyu tarāṁ...
ŏru tŏṭṭilppāṭṭuṁ tannīḍāṁ...
(kuṅgumappū)