കുളിരു കോരണ് കരള് തുടിക്കണ്
കൂട്ടുകാരീ ഓ കൂട്ടുകാരീ
മാറില്‍ ഒരുപിടി ചൂടു പകരൂ
മാന്‍കിടാവേ ഓ മാന്‍കിടാവേ
കണ്ണിനമൃതാണോമനേ- നിന്‍
നനഞ്ഞ സൗന്ദര്യം
മഞ്ഞുതുള്ളികള്‍ വീണു ചിന്നിയ
മഞ്ജുമലര്‍ പോലെ- എന്റെ
മാനസത്തിന്‍ കൂട്ടിനുള്ളില്‍
വന്നിരുന്നാട്ടെ- നീയെന്‍
താമരക്കിളിയേ
പരമശിവനെ പുണര്‍ന്നു പാര്‍വതി
മല കുലുങ്ങുമ്പോള്‍
എന്റെ സഖിയും പുല്‍കിയെന്നെ
മാരി പെയ്യുമ്പോള്‍
പുത്തന്‍ ചന്ദ്രഹാസം നല്‍കിടാം ഞാന്‍
വന്നിരുന്നാട്ടെ - മെയ്യില്‍ ചേര്‍ന്നിരുന്നാട്ടേ