കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ
എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ
തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ
തിരുവാണി ശ്രീകുരുംബേ
ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ
താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ
താളിപ്പൊടിയുമായീ
അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ
ശ്രീകുരുംബ ഭഗവതിയും -തകതകതകത
കുളിയാലെ കുളികഴിഞ്ഞേ - തകതകതകത
കുളിമന്ത്രം ജപം കഴിഞ്ഞേ
ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ
വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ
ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ
പൊന്‍ ചൂരല്‍ക്കോലുമായെ - തകതകതകത
ദേവിയെന്ന നടയും ചൊല്ലി - തകതകതകത
അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകത
kuḽippānāy mudirunnāṟe - tagadagadagadā
ĕṇṇabharaṇi valiccuvĕcce - tagadagadagadā
tirumuḍikku sārttunnuṇḍe
tiruvāṇi śrīguruṁbe
iniyĕnduveṇaṁ ñāne - tai tai tai tai
tāḽiyiḍuṁ karittaṭṭile - tai tai tai tai
tāḽippŏḍiyumāyī
attiyeḻuṁ kŏccugiṇṇattil āṭrippŏḍiyumāyi - tagadagadagadā
śrīguruṁba bhagavadiyuṁ -tagadagadagada
kuḽiyālĕ kuḽigaḻiññe - tagadagadagada
kuḽimandraṁ jabaṁ kaḻiññe
śrīguruṁba bhagavadikk - tai tai tai tai
valaṁkayyil taḍagaṁ pūṇḍe - tai tai tai
iḍaṁkayyil silambaṇiññe
pŏn sūralkkolumāyĕ - tagadagadagada
deviyĕnna naḍayuṁ sŏlli - tagadagadagada
ambalaṅṅaḽ suṭrunnuṇḍe - tagadagadagada