Kulikkumbololiccu nyaaan

കുളിക്കുമ്പോളൊളിച്ചു ഞാൻ
Year
Language

കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു നിന്റെ
കുളിരിന്മേല്‍ കുളിര്‍കോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരി മുളക് നീയൊരു
ചുവന്നകാന്താരി മുളക്

വയനാടന്‍ കാട്ടിലെ വലയില്‍ വീഴാത്ത
വര്‍ണപൈങ്കിളിത്തത്ത നീയൊരു
വര്‍ണപ്പൈങ്കിളി തത്ത
താമരവലയില്‍ കുടുക്കും നിന്നെ ഞാന്‍
താമസിപ്പിക്കും കൂടെ താമസിപ്പിക്കും
ആഹഹാ.....ആ.....
(കുളിക്കുമ്പോള്‍ .....)

കറുകം പുല്‍മേട്ടിലെ പിടിച്ചാല്‍ കിട്ടാത്ത
കന്നിപ്പുള്ളിമാന്‍ പേട നീയൊരു
കന്നിപ്പുള്ളിമാന്‍ പേട
ഓടിച്ചിട്ടു പിടിക്കും ഞാനൊരു മാടമുണ്ടാക്കും
ഒരു പുല്‍മാടമുണ്ടാക്കും...
ആഹാഹാ...ആ....
(കുളിക്കുമ്പോള്‍ ....)

മദനപ്പൂങ്കാവിലെ പടച്ചോന്‍ വളര്‍ത്തുന്ന
മാരന്‍ കാണാത്ത പെണ്ണ്
പൊന്നുംതട്ടമിടീക്കും ഞാന്‍ നിന്റെ
പുതുമാപ്പിളയാകും ഒരു നാള്‍
പുതുമാപ്പിളയാകും
ആഹാഹാ....ആ.....
(കുളിക്കുമ്പോള്‍ ...)

kuḽikkumboḽŏḽiccu ñān kaṇḍu ninṟĕ
kuḽirinmel kuḽirgorumaḻak
ilanuḽḽi tirinuḽḽi naḍakkumboḽŏru
suvanna kāndāri muḽak nīyŏru
suvannagāndāri muḽak

vayanāḍan kāṭṭilĕ valayil vīḻātta
varṇabaiṅgiḽittatta nīyŏru
varṇappaiṅgiḽi tatta
tāmaravalayil kuḍukkuṁ ninnĕ ñān
tāmasippikkuṁ kūḍĕ tāmasippikkuṁ
āhahā.....ā.....
(kuḽikkumboḽ .....)

kaṟugaṁ pulmeṭṭilĕ piḍiccāl kiṭṭātta
kannippuḽḽimān peḍa nīyŏru
kannippuḽḽimān peḍa
oḍicciṭṭu piḍikkuṁ ñānŏru māḍamuṇḍākkuṁ
ŏru pulmāḍamuṇḍākkuṁ...
āhāhā...ā....
(kuḽikkumboḽ ....)

madanappūṅgāvilĕ paḍaccon vaḽarttunna
māran kāṇātta pĕṇṇ
pŏnnuṁtaṭṭamiḍīkkuṁ ñān ninṟĕ
pudumāppiḽayāguṁ ŏru nāḽ
pudumāppiḽayāguṁ
āhāhā....ā.....
(kuḽikkumboḽ ...)