എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊളുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ?
മിണ്ടാത്തതെന്തെന്തേ നാണം വന്നിട്ടോ?
എല്ലാരും പേശുമ്പോള്‍ ഉള്ളംനൊന്തിട്ടോ?
പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍
തൈത്തെന്നല്‍ താളം തേടിത്തന്നില്ലേ?
കാര്വിരലൊഴുകിയ നെല്‍ വയലില്‍
നീ പാടും ഗാനം
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ?
എന്തമ്മേ ചുണ്ടത്ത്.....
മ്...ആ...മ്...ആ.....
പൂചൂടും തീരം നീ തേടുമ്പോള്‍
കിന്നാരം കൂടാനാരോവന്നില്ലേ?
നീള്മിഴിയലകളില് നീപൊതിയും
നിന് പൂവിന് മൌനം
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ?
എന്തമ്മേ ചുണ്ടത്ത്.....