Kukkoo kukkoo kuyile

കുക്കൂ കുക്കൂ കുയിലേ
Year
Language

കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ (കുക്കുക്കുക്കു)

കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ?
പാതിമറഞ്ഞെന്നെക്കണ്ടാൽ എന്തുതോന്നുമോ
മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
അവന്നൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
അവനൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയേ ഞാൻ രോമാഞ്ചാ‍മാകും (കുക്കുക്കുക്കു)

ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ?
മഴവിൽതോഴീനീയൊരു കോടിനൽകുമോ?
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം
സ്വരരാഗധാരവേണം മലർമോഹശയ്യവേണം
ഇനിയെൻ രാവുകളിൽ ചന്ദ്രികവേണം (കുക്കുക്കുക്കു)

kukkukkukku kuyile ĕnṟĕ kainokkumo
āruṁ kāṇādĕnnoḍŏru kāryamodumo
avan ārĕnnusŏllumo nīsŏllumo
anurāgarājayogamŏnnu nīyodumo nī pāḍumo (kukkukkukku)

kaṇṇugaḽ kathabaṟaññāl ĕndudonnumo?
pādimaṟaññĕnnĕkkaṇḍāl ĕndudonnumo
munnilninnubuñjiriccāl ĕndudonnumo
mĕllĕyŏnn sernnuninnāl ĕndudonnumo
avannŏnnumiṇḍumĕṅgil aladallumĕnṟĕ snehaṁ
avanŏnndeḍumĕṅgil kŏdiduḽḽumĕnṟĕ mohaṁ
sukhamaḻaye ñān romāñjāmāguṁ (kukkukkukku)

jādimallippūve nīyŏru sĕṇḍunalgumo?
maḻavildoḻīnīyŏru koḍinalgumo?
nālumaṇikkāṭre sĕmbaḍameḽaṁ nalgumo
ŏru mandragoḍiveṇaṁ kaṇimullappandal‌veṇaṁ
svararāgadhāraveṇaṁ malarmohaśayyaveṇaṁ
iniyĕn rāvugaḽil sandrigaveṇaṁ (kukkukkukku)