Kuhu kuhu

കുഹു കുഹു
Year
Language

കുഹൂ കുഹൂ കുഹൂ നിനദം
അമൃതം പകരും നിമിഷം
കുയിലുകളൊരു ഹര്‍ഷോന്മാദത്തിന്‍
കുറുകുഴലുകളാം നിമിഷം
(കുഹൂ )

അറിയാത്തൊരു പൂവിന്‍ സൌരഭം
അരികില്‍ ഒഴുകും നിമിഷം
അറിയാത്തൊരു പൂവിന്‍ സൌരഭം
അരികില്‍ ഒഴുകും നിമിഷം
അറിയാതറിയാതൊരു തുടു മുന്തിരി
ചൊടികളിലലിയും നിമിഷം
ആ ...

ഏതോ ദാഹജ്വാലയിലെരിയാന്‍
സ്നേഹകണങ്ങള്‍ തുടിക്കെ
മണ്‍ ചെരാതുകള്‍ പൂക്കും നിമിഷം
മദകര സുഖമായ നിമിഷം
നിമിഷം ... ആ ....

നീലാകാശ പുതപ്പിനുള്ളില്‍
നീയും ഞാനും മാത്രം
നീലാകാശ പുതപ്പിനുള്ളില്‍
നീയും ഞാനും മാത്രം
നമ്മുടെ ലഹരികള്‍ മാത്രം
എന്നാരോ പാടും നിമിഷം
നിമിഷം ...ആ ...
(കുഹൂ )

kuhū kuhū kuhū ninadaṁ
amṛtaṁ pagaruṁ nimiṣaṁ
kuyilugaḽŏru harṣonmādattin
kuṟuguḻalugaḽāṁ nimiṣaṁ
(kuhū )

aṟiyāttŏru pūvin saൌrabhaṁ
arigil ŏḻuguṁ nimiṣaṁ
aṟiyāttŏru pūvin saൌrabhaṁ
arigil ŏḻuguṁ nimiṣaṁ
aṟiyādaṟiyādŏru tuḍu mundiri
sŏḍigaḽilaliyuṁ nimiṣaṁ
ā ...

edo dāhajvālayilĕriyān
snehagaṇaṅṅaḽ tuḍikkĕ
maṇ sĕrādugaḽ pūkkuṁ nimiṣaṁ
madagara sukhamāya nimiṣaṁ
nimiṣaṁ ... ā ....

nīlāgāśa pudappinuḽḽil
nīyuṁ ñānuṁ mātraṁ
nīlāgāśa pudappinuḽḽil
nīyuṁ ñānuṁ mātraṁ
nammuḍĕ laharigaḽ mātraṁ
ĕnnāro pāḍuṁ nimiṣaṁ
nimiṣaṁ ...ā ...
(kuhū )