നിറമേഴും തുന്നിച്ചേര്‍ക്കും സ്വപ്നക്കൂട്ടില്‍
ചേക്കേറും മോഹത്തിന് വാനമ്പാടി
തൂവല്ത്തുമ്പിട്ട് താളംതട്ടിപ്പാടിക്കെട്ടും
മായാലീലാമന്ദിരം...
പൊന്കൂടോ കൊട്ടാരം കൊട്ടാരം
മണ്കൂടോ കൂടാരം കൂടാരം
(നിറമേഴും)
സ്നേഹത്തിന് തൂണിന്മേല്
സന്തോഷത്തിന് ചില്ലിന്മേല്
നെഞ്ചിലുന്മാദം പന്തല്‍ കെട്ടുന്നേ
ഉല്ലാസത്താലത്തില് മിന്നിക്കത്തും കര്‍പ്പൂരം
ഉള്ളുഴുഞ്ഞാടി കോലംതുള്ളുന്നേ
കണ്ണായും കരളായും കാത്തുപോറ്റും കുടുംബം
ഈ കൊച്ചുകൂടിന്റെ കുഞ്ഞിക്കിളിവാതില്‍
മെല്ലെത്തുറന്നെങ്കില്...
(നിറമേഴും)
സങ്കല്പം മേയുന്ന കൂരക്കീഴില്‍ ചായുമ്പോള്‍
ഉള്ളിലാനന്ദം മേളം കൊട്ടുന്നേ
ഉത്സാഹക്കിണ്ണത്തില് ആവേശത്തിന് തീച്ചൂടില്‍
ആശാജാലങ്ങള് പാലും കാച്ചുന്നേ
പൊന്നായും പൊരുളായും സ്വന്തമാക്കും ഭവനം
സ്വര്‍ഗ്ഗീയസൗന്ദര്യം സ്വര്‍ണ്ണം പൂശിത്തീരാന്‍
കാലം കനിഞ്ഞെങ്കില്‍...
(നിറമേഴും)