തപ്പോ തപ്പോ കണ്ണാടി, തപ്പോ തപ്പോ കണ്ണാടികൈ
തപ്പം കൊട്ടും കുഞ്ഞിക്കയ്യില്‍ പൊന്‍വള വേണേ തട്ടാരെ
പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ
ആ പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ
(തപ്പോ തപ്പോ...)
അമ്മാനപ്പാടത്തും അമ്പോറ്റി കുന്നത്തും
മെല്ലെ മെല്ലെ ചോറും വെച്ചു മാറി പെണ്ണ്
നിറകുടമേന്തും മഴമേഘപ്പെണ്ണ്
ആ നിറകുടമേന്തും മഴമേഘപ്പെണ്ണ്
ഏഴു വര്‍ണ്ണ തരിവള വേഗം മുട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ
രാപ്പാടി കോലോത്തും, അമ്പാടി കടവത്തും
തുമ്പപ്പൂവും വാരിത്തൂവി തങ്കപ്പെണ്ണ്
പൊന്‍കുട മേന്തും പൂന്തിങ്കള്‍ പെണ്ണ്
പഞ്ചവര്‍ണ്ണ തരിവള വേഗം മുട്ടി തട്ടിക്കൂട്ടിക്കോ
തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ,
തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ
(തപ്പോ തപ്പോ ...)