Kudugudubaandippennoo

കുടുകുടുപാണ്ടിപ്പെണ്ണൂ
Year
Language

കുടുകുടുപ്പാണ്ടിപ്പെണ്ണ്
കിലുകിലുപ്പാണ്ടിപ്പെണ്ണ്
കുറുമൊഴിപ്പൂ ചൂടി വരും പാമ്പാട്ടിപ്പെണ്ണ് അവൾ
പാടിയാടുമ്പോൾ കൂടെയാടണ പാമ്പ് (കുടുകുടു...)

പഴനിമലത്താഴെ നിന്നു പിടിച്ച പാമ്പ്
പരമശിവനു വളകാപ്പിനു വളർന്ന പാമ്പ്
പാമ്പിനീ പുള്ളിമുണ്ട് കൊടുത്തതാര്?
പത്തിയിലീ ചാന്തു ഗോപി വരച്ചതാര്?
ദൈവത്താരു ദൈവത്താർ
പാൽക്കടലിൽ പള്ളി കൊള്ളും ദൈവത്താരു
പാമ്പിനിരുന്നാടാൻ കുഴലൂതണതാരു
ഇവരിലൊരാൾ ഇവരിലൊരാൾ ഇവരിലൊരാൾ (കുടുകുടു...)

മരതകപ്പുൽമേട്ടിൽ നിന്നു പിടിച്ച പാമ്പ്
ഉറയുരിഞ്ഞൊരു വെള്ളിവാളായ് പുളഞ്ഞ പാമ്പ്
പാമ്പിനീ പവിഴ നാക്ക് കൊടുത്തതാരു
പത്തിയിലീ കാള കൂടം നിറച്ചതാരു
ദൈവത്താരു ദൈവത്താരു
വെള്ളിമലയിൽ വാണരുളും ദൈവത്താര്
പാമ്പിനിണപാമ്പായ് പിണഞ്ഞാടണതാര്
ഇവരിലൊരാൾ ഇവരിലൊരാൾ ഇവരിലൊരാൾ (കുടുകുടു...)

kuḍuguḍuppāṇḍippĕṇṇ
kilugiluppāṇḍippĕṇṇ
kuṟumŏḻippū sūḍi varuṁ pāmbāṭṭippĕṇṇ avaḽ
pāḍiyāḍumboḽ kūḍĕyāḍaṇa pāmp (kuḍuguḍu...)

paḻanimalattāḻĕ ninnu piḍicca pāmp
paramaśivanu vaḽagāppinu vaḽarnna pāmp
pāmbinī puḽḽimuṇḍ kŏḍuttadār?
pattiyilī sāndu gobi varaccadār?
daivattāru daivattār
pālkkaḍalil paḽḽi kŏḽḽuṁ daivattāru
pāmbinirunnāḍān kuḻalūdaṇadāru
ivarilŏrāḽ ivarilŏrāḽ ivarilŏrāḽ (kuḍuguḍu...)

maradagappulmeṭṭil ninnu piḍicca pāmp
uṟayuriññŏru vĕḽḽivāḽāy puḽañña pāmp
pāmbinī paviḻa nākk kŏḍuttadāru
pattiyilī kāḽa kūḍaṁ niṟaccadāru
daivattāru daivattāru
vĕḽḽimalayil vāṇaruḽuṁ daivattār
pāmbiniṇabāmbāy piṇaññāḍaṇadār
ivarilŏrāḽ ivarilŏrāḽ ivarilŏrāḽ (kuḍuguḍu...)