തപ്പം കൊട്ടട തപ്പാണീ തപ്പിലടിക്കട ചപ്പാണീ
കെട്ടു മുറുക്കട പാട്ടാളീ കെട്ടു മുറുക്കട പാട്ടാളീ
അങ്ങേലെക്കുന്നത്ത് കുന്നുമ്മേ കോലോത്ത്
കോലോത്തെ കാവിലും കാവിലെ മേലോത്തും
ശീവേലിചന്തയ്ക്ക് തട്ടു നെരത്താൻ നേരമായി നേരമായി
(തപ്പം കൊട്ടട തപ്പാണീ ...)
കോലമെടുത്താലും തേവരെയേറ്റാലും ആനയ്ക്ക് പട്ട പനംപട്ട
ആ ആനയ്ല് പട്ട പനമ്പട്ട
ആ കോലിട്ടലച്ചാലും കോലിട്ടടിച്ചാലും
ചെണ്ടക്കിടം വലം താളവട്ടം
ചെണ്ടകിടം വലം താളവട്ടം
കോയിക്കോട്ടായാലും കൊയിലാണ്ടീലായാലും കൊച്ചിയിലായാലും
കൊല്ലത്തു പോയാലും ആനയ്ക്കും ചെണ്ടയ്ക്കുമെന്തു ചേതം
ആനയ്ക്കും ചെണ്ടയ്ക്കുമെന്തു ചേതം
(തപ്പം കൊട്ടട തപ്പാണീ ...)
അമ്പലമാണേലും പെരുന്നാളാണേലും ഉത്സവചന്തയ്ക്ക് പത്തു നാള്
ആ ഉത്സവച്ചന്തയ്ക്ക് പത്തുനാള്‍
കത്തിയെരിഞ്ഞാലും കെട്ടി മറിഞ്ഞാലും
ചാത്തനു കുമ്പിളിൽ കാടി വെള്ളം
ആ ചാത്തനു കുമ്പിളിൽ കാടി വെള്ളം
കാരന്തൂരായാലും മണിയന്തൂരായാലും
പാലക്കാട്ടായാലും പാലായിലായാലും
ചന്തയ്ക്കും ചാത്തനുമെന്തു ചേതം
(തപ്പം കൊട്ടട തപ്പാണീ ...)