Kudajaadriyil kudigollum

കുടജാദ്രിയില്‍ കുടികൊള്ളും
Year
Language

കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
ആ . . . . . . . . .
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകൂ മംഗള മന്ദസ്മിതം തൂകൂ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
ഉം . . . . . . . . . . . .

നാദാത്മികേ ആ ... . . ആ . . .
മൂകാംബികേ ആ .. . . ആ .. . . .
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദി പരാശക്തി നീയേ
അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയൂ
ജീവനില്‍ സൂര്യോദയം തീര്‍ക്കൂ
(കുടജാദ്രിയില്‍ ..)

വിദ്യാവിലാസിനി വരവര്‍ണ്ണിനീ
ശിവകാമേശ്വരി ജനനീ (൨)
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൗപര്‍ണ്ണികയാക്കൂ
(കുടജാദ്രിയില്‍ ..)

kuḍajādriyil kuḍigŏḽḽuṁ maheśvari
guṇadāyinī sarvva śubhagāriṇī
ā . . . . . . . . .
kuḍajādriyil kuḍigŏḽḽuṁ maheśvari
guṇadāyinī sarvva śubhagāriṇī
kādarahṛdaya sarovara niṟugayil
udayāṁguliyāgū maṁgaḽa mandasmidaṁ tūgū
kuḍajādriyil kuḍigŏḽḽuṁ maheśvari
guṇadāyinī sarvva śubhagāriṇī
uṁ . . . . . . . . . . . .

nādātmige ā ... . . ā . . .
mūgāṁbige ā .. . . ā .. . . .
ādi parāśakti nīye
nādātmige devi mūgāṁbige
ādi parāśakti nīye
aḻalinṟĕ iruḽ vannu mūḍunna miḻigaḽil
niṟagadir nī sŏriyū
jīvanil sūryodayaṁ tīrkkū
(kuḍajādriyil ..)

vidyāvilāsini varavarṇṇinī
śivagāmeśvari jananī (൨)
ŏru duḥkhabinduvāy māṟunna jīvidaṁ
karuṇāmayamākkū
hṛdayaṁ saubarṇṇigayākkū
(kuḍajādriyil ..)