കസവോലും കന്നിപ്പട്ടിൽ കനവിന്റെ പൊന്നും നൂലായ്
നിന്നോമൽ പേരഴകായ് തുന്നിച്ചേർത്തു
പലവർണ്ണ പൂക്കൾ പോൽ നിൻ പേരു തുന്നിച്ചേർത്തു ഞാൻ
കണ്ണിൽ ചേർത്തു പ്രിയതമൻ എന്നെയോർത്തു
(കസവോലും..)
ഒരിക്കൽ നീയെൻ അടുത്തു വന്നെൻ മിഴി പൊത്തി ചോദിച്ചു
ഒരു കുഞ്ഞിക്കുപ്പായം തുന്നിക്കൂടെ (2)
തിങ്കൾപ്പൂ വിരിയുമ്പോൾ താരാട്ടായ് ഉണരില്ലേ (2)
തെന്നലിന്റെ താളമപ്പോൾ അമ്പിളിപ്പൊൻത്തേനിനായ്
അൻപോടാരോ പാടും താരാട്ടായ്
(കസവോലും..)
മനസ്സിനുള്ളിൽ കിനാവു പോലെ മലർമുല്ല പൂവിട്ടു
കിളിപാടും തൈമാവും കന്നി കായ്ച്ചു (2)
തൃക്കയ്യിൽ തിരുതാളി തൃത്താവും തളിർ ചൂടി (2)
എന്റെ കന്നിപ്പൂക്കളത്തിൻ നന്ദനത്തിൻ പൊട്ടും കുത്തി
നിന്റെ നീല ശംഖുപുഷ്പങ്ങൾ
(കസവോലും..)