Aagaasadeebamennum

ആകാശദീപമെന്നും
Year
Language

(M)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(F)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(M)മൗന രാഗമണിയും താരിളം തെന്നലേ
(F)പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
(M)നാം ഉണരുമ്പോള്‍
(F)രാവലിയുമ്പോള്‍
(M)ആകാശ ദീപമെന്നും ഉണരുമിടമായോ
(F)താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

(M)സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
(F)കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
(M)വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
(F)നാം ഉണരുമ്പോള്‍
(M)രാവലിയുമ്പോള്‍
(F)ആകാശ ദീപമെന്നും ഉണരുമിടമായോ
(M)താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

(F)ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
(M)പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
(F)നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
(M)നാം ഉണരുമ്പോള്‍
(F)രാവലിയുമ്പോള്‍
(M)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(F)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(M)മൗന രാഗമണിയും താരിളം തെന്നലേ
(F)പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
(M)നാം ഉണരുമ്പോള്‍
(F)രാവലിയുമ്പോള്‍
(D)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ

(M)āgāśa dībamĕnnuṁ uṇarumiḍamāyo
tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo
(F)āgāśa dībamĕnnuṁ uṇarumiḍamāyo
tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo
(M)mauna rāgamaṇiyuṁ tāriḽaṁ tĕnnale
(F)pŏn parāgamiḽaguṁ vāriḽaṁ pūkkaḽĕ
(M)nāṁ uṇarumboḽ
(F)rāvaliyumboḽ
(M)āgāśa dībamĕnnuṁ uṇarumiḍamāyo
(F)tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo

(M)snehamolunna kuruviyiṇagaḽ ĕn iṁgidaṁ teḍiyallo
nin maṇi suṇḍil amṛta madhura
layamormayāy‌ tornnuvallo
(F)kaḍamiḻiyil manamaliyuṁ aḻagu sārtti
pālganavil ten kiniyuṁ ilagaḽegī
(M)vāri puṇarnna madagara ladayĕviḍĕ
maṇṇil suranna madhudara madamĕviḍĕ
(F)nāṁ uṇarumboḽ
(M)rāvaliyumboḽ
(F)āgāśa dībamĕnnuṁ uṇarumiḍamāyo
(M)tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo

(F)innalĕ pĕyda mŏḻiyuṁ ilayuṁ ŏru pūmuḽaṁ kāḍu poluṁ
devarāgaṅṅaḽ mĕnayuṁ amaramanaṁ
indra sābaṅṅaḽ ākki
(M)paimbuḻayil ṛtu salanagadigaḽ aruḽī
aṇiviralāl jala sāru rekhayĕḻudi
(F)nammoḍu nammaḽ aliyumŏruṇmagaḽāy
indīvaraṅṅaḽ idaḽiḍumŏrunimiyil
(M)nāṁ uṇarumboḽ
(F)rāvaliyumboḽ
(M)āgāśa dībamĕnnuṁ uṇarumiḍamāyo
tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo
(F)āgāśa dībamĕnnuṁ uṇarumiḍamāyo
tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo
(M)mauna rāgamaṇiyuṁ tāriḽaṁ tĕnnale
(F)pŏn parāgamiḽaguṁ vāriḽaṁ pūkkaḽĕ
(M)nāṁ uṇarumboḽ
(F)rāvaliyumboḽ
(D)āgāśa dībamĕnnuṁ uṇarumiḍamāyo
tārāgaṇaṅṅaḽ kuññuṟaṅṅumiḍamāyo