എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
എങ്ങെങ്ങും എൻ മുന്നിൽ നീയായി
ഹൃദയം നിറയെ നീയായി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
എങ്ങെങ്ങും എൻ മുന്നിൽ നീയായി
ഹൃദയം നിറയെ നീയായി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
നിന്റെ ചുണ്ടിലൊരു ഗാനമായ്
എന്നെന്നും ഉണരാൻ മോഹം കൊണ്ടു ഞാൻ
നിന്റെ നെഞ്ചിലൊരു രാഗമായ്
എന്നെനും എഴുതാൻ മോഹം കൊണ്ടു ഞാൻ
അണയൂ എന്നെ പൊതിയൂ
കന്നി പൂ പോലെ വിരിയൂ എന്നിൽ
അണയൂ എന്നെ പൊതിയൂ
കന്നി പൂ പോലെ വിരിയൂ എന്നിൽ
എങ്ങെങ്ങും എൻ മുന്നിൽ നീയായി
ഹൃദയം നിറയെ നീയായി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
നിന്റെ മാറിലൊരു ഹാരമായ്
നീയെന്നെ ചാർത്താൻ വന്നതല്ലോ ഞാൻ
നിന്റെ വാർമുടിയിൽ സൂനമായ്
നീയെന്നെ ചൂടാൻ വന്നതല്ലൊ ഞാൻ
അണയൂ മെയ്യിൽ പടരൂ
മഞ്ഞിൻ കണം പോലെ അലിയൂ എന്നിൽ
അണയൂ മെയ്യിൽ പടരൂ
മഞ്ഞിൻ കണം പോലെ അലിയൂ എന്നിൽ
എങ്ങെങ്ങും എൻ മുന്നിൽ നീയായി
ഹൃദയം നിറയെ നീയായി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി
എങ്ങെങ്ങും എൻ മുന്നിൽ നീയായി
ഹൃദയം നിറയെ നീയായി
എന്റെ ഉയിരായ് നീ മാറി
നിന്റെ നിഴലായ് ഞാൻ മാറി