ക്ഷേത്രപാലകാ ക്ഷമിക്കൂ ക്ഷമിക്കൂ
രാത്രിയില്‍ ലജ്ജാലസഗാത്രിയായ് ഞാനീ
ആസ്ഥാനമണ്ഡപത്തില്‍ കടന്നു പോയീ
(ക്ഷേത്രപാലകാ)
അവിടുത്തെ അനുവാദമില്ലാതെ ഞാനീ
അസുലഭപുഷ്പദലം ഇറുത്തുപോയീ
അവിടുത്തെ അനുവാദമില്ലാതെ ഞാനീ
അസുലഭപുഷ്പദലം ഇറുത്തുപോയീ
അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍
അധരസിന്ദൂരം പൊഴിഞ്ഞു പോയീ
അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍
അധരസിന്ദൂരം പൊഴിഞ്ഞു പോയീ
പൊഴിഞ്ഞു പോയീ (ക്ഷേത്രപാലകാ )
അവിടുത്തെയഭിലാഷമറിയാതെ ഞാനീ
അരമനമലര്‍മെത്ത വിരിച്ചുപോയീ
മധുകരസ്പര്‍ശനം അറിയാത്ത മാറിലെന്‍
മൃദുലാംഗരാഗം പുരണ്ടു പോയീ
പുരണ്ടു പോയീ (ക്ഷേത്രപാലകാ )