Krsnadulasiyum

കൃഷ്ണതുളസിയും
Year
Language

കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും
പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ
പാണന്റെ തുടി ചേരും പാട്ടിലൊരായിരം
പാലപ്പൂ വിരിയുന്ന ഗ്രാമസന്ധ്യ
(കൃഷ്‌ണ...)

ശര്‍ക്കരമാവിന്റെ താഴത്തു ബാല്യത്തിന്‍
സ്വപ്‌നങ്ങള്‍ ചാലിച്ച ഗ്രാമസന്ധ്യ
ഓണനിലാവിന്‍റെ താരിളം ശയ്യയില്‍
വീണുമയങ്ങുന്ന ഗ്രാമസന്ധ്യ
(കൃഷ്‌ണ...)

ഇടനെഞ്ചിലോമനേ നിന്നെക്കുറിച്ചുള്ള
സ്‌മരണയുമായ് യാത്ര ചൊല്‍‌വൂ
വിടചൊല്ലി മറയുന്ന സന്ധ്യേ നിനക്കെന്റെ
ഇടറുന്ന യാത്രാമൊഴികള്‍
(കൃഷ്‌ണ...)

kṛṣ‌ṇaduḽasiyuṁ mullayuṁ tumbayuṁ
pŏṭṭiccirikkunna grāmasandhya
pāṇanṟĕ tuḍi seruṁ pāṭṭilŏrāyiraṁ
pālappū viriyunna grāmasandhya
(kṛṣ‌ṇa...)

śarkkaramāvinṟĕ tāḻattu bālyattin
svap‌naṅṅaḽ sālicca grāmasandhya
oṇanilāvinṟĕ tāriḽaṁ śayyayil
vīṇumayaṅṅunna grāmasandhya
(kṛṣ‌ṇa...)

iḍanĕñjilomane ninnĕkkuṟiccuḽḽa
s‌maraṇayumāy yātra sŏl‌vū
viḍasŏlli maṟayunna sandhye ninakkĕnṟĕ
iḍaṟunna yātrāmŏḻigaḽ
(kṛṣ‌ṇa...)