പൂനിലാവിനെ കൈയിലൊതുക്കി
പുസ്തകത്താളിലൊളിക്കും
പൂനിലാവിനെ കൈയിലൊതുക്കി
പുസ്തകത്താളിലൊളിക്കും....
കുരുന്നു മനസ്സില്‍ വിരുന്നിനെത്തും
കുസൃതികളുടെ തോഴന്...
മണ്ടന്‍ കുഞ്ചു...ലാലാ ല ലാ...
മണ്ടന്‍ കുഞ്ചു...ലാലാ ല ലാ....
ലല്ല ലലാ ലാ ലാ ലാലാ...
ലല്ല ലലാ ലാ ലാ ലാലാ......(2)
അവന്റെ ഉള്ളില്‍ ചീവിടു ചിലയ്ക്കും
അന്നാറക്കണ്ണന് ചലിക്കും...
അവന്റെ ആശകള്‍ ആകാശങ്ങളില്‍
അപ്പൂപ്പന് താടിപോലെ പറക്കും...
പറക്കും...പറക്കും...
(പൂനിലാവിനെ.....)
കുട്ടിക്കരണം മറിഞ്ഞു ചാടണ
കുട്ടന്മാരുടെ ലോകം...
ചക്കിനു വെച്ചാല്‍ കൊക്കിനു കൊള്ളും
ചട്ടമ്പികളുടെ പ്രായം..
കൊച്ചു ചട്ടമ്പികളുടെ പ്രായം..
പൂനിലാവിനെ കൈയിലൊതുക്കി
പുസ്തകത്താളിലൊളിക്കും
കുരുന്നു മനസ്സില്‍ വിരുന്നിനെത്തും
കുസൃതികളുടെ തോഴന്
മണ്ടന്‍ കുഞ്ചു...ലാലാ ല ലാ...