മഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന് മുളംതണ്ടില്‍ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ
എന്നും ഈ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു.....
(മഞ്ഞുമാസ........)
ദൂരെ നിലാക്കുളിര്ത്താഴ്വാരം മാടിവിളിക്കുമ്പോള്‍
മാനത്തെ മാരിവില്‍ കൂടാരം മഞ്ഞില്‍ ഒരുങ്ങുമ്പോള്‍
കാണാച്ചെപ്പില്‍ മിന്നും മുത്തായ്
പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്തായ്
പൂക്കാത്തതെന്തേ നീ......
(മഞ്ഞുമാസ .......)
പൊന്‍വളക്കൈകളാൽ പൂംതിങ്കള്‍ മെല്ലെ തലോടുമ്പോള്‍
വാസനത്തെന്നലായ് വാസന്തം വാതിലില്‍ മുട്ടുമ്പോള്‍
ആരോ മൂളും ഈണം പോലെ
എങ്ങോ കാണും സ്വപ്നം പോലെ
തേടുവതാരേ നീ.........
(മഞ്ഞുമാസ.......)