പൂത്തുമ്പീ പാടുമോ പൂപ്പാടം കൊയ്യുമോ
നീലവാനിലെ തിങ്കള്‍ കുഞ്ഞുപൂവിനായ് പാടൂ
ലോലമാനസം തുള്ളും മഞ്ജുഗീതകം തൂകൂ
ആരോ മൂളും താരാട്ടിന് രാഗം നീയും തേടാമോ
കതിരാടും കുളിരായ് നീ അരികില്‍ വാ
കഥ പാടും കിളിയായ് നീ കൂടാന്‍ വാ
(പൂത്തുമ്പീ)
പൂരാടരാവുകള് ഉണരുകയായ്
മായാമയൂരങ്ങള്‍ പൊന്ചിറകുകളില്
മഴവില്‍പ്പൂ കെട്ടുമ്പോള്‍...
അഴകിന് മാര്‍ മൂടുമ്പോള്‍...
നിറഞ്ഞു കവിഞ്ഞ മനസ്സിലുണര്‍ന്ന
മധുമലര്മഴ ചൊരിയൂ...
(പൂത്തുമ്പീ)
ആകാശതാരകള്‍ വിടരുകയായ്
പൂജാമൃണാളങ്ങള് വെണ്ണിതളുകളില്
അണിയും തേന്‍ നുള്ളുമ്പോള്‍...
മണിയമ്പൂ കിള്ളുമ്പോള്‍...
പൊലിഞ്ഞു മറഞ്ഞ സ്മിതത്തിലുറന്ന
മധുകണമണി പകരൂ...
(പൂത്തുമ്പീ)