ഓ...
കിനാവിന് ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം
നിലാവിന് നറും പീലികളായു് തലോടും സ്നേഹം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം
ഇളം കാറ്റില്‍ മുളംകാട്ടില്‍ കേട്ടു നിന് രാഗം അനുരാഗം
മലര്ക്കാവില് വസന്താഗമമായി കിളി പാടി മയിലാടി
അരികിലാണു നമ്മള് അകലെയാകിലും
അലിയുമെന്റെ ജീവനില്‍ വിദൂര താരമായു് വിടര്‍ന്നു നീ
കിനാവിന് ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍ നിന്റെ മാനസം
തുടം മഞ്ഞിന് നറും ചോലകള്‍ കേട്ടു നിന് താളം പദതാളം
ഉണര്‍ന്നാടും തരംഗങ്ങള്‍ ചൊല്ലി നിന് ഗാനം മധുഗാനം
തരളമര്മ്മരങ്ങള് പ്രണയമന്ത്രമായു്
എന്തിനെന്റെ മോഹമായു് വിലോലചന്ദ്രികേ വളര്‍ന്നു നീ
കിനാവിന് ഇളം തൂലികയില്‍ തുളുമ്പും കാവ്യം പോലെ
ഇന്നറിഞ്ഞു ഞാന്‍
Oh...