Title (Indic)എന്തിഷ്ടമാണു WorkKottapurathe Koottukudumbam Year1997 LanguageMalayalam Credits Role Artist Music Kaithapram Performer KJ Yesudas Writer Kaithapram LyricsMalayalamഎന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലെ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ കനിവുള്ളൊരമ്മയെപ്പോലെ ഓമനക്കുഞ്ഞിനെപ്പോലെ ഒഴുകും കിളിപ്പാട്ടുപോലെ കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ അരയാലുപോലെ അമ്പലംപോലെ ആമ്പല്പ്പൂങ്കുളംപോലെ (എന്തിഷ്ടം) സ്നേഹിക്കുമച്ഛനെപ്പോലെ ഉരുകുന്ന പെങ്ങളെപ്പോലെ ഇളംമുളംതണ്ടിനെപ്പോലെ പാടുമിളംമുളംതണ്ടിനെപ്പോലെ പുലര്വേളപോലെ സന്ധ്യയെപ്പോലെ പൂനിലാപ്പാലാഴിപോലെ (എന്തിഷ്ടം) Englishĕndiṣṭamāṇĕnikkĕnno ī grāmamĕndiṣṭamāṇĕnikkĕnno maḻabolĕ puḻabolĕ viḍarunna pūbolĕ tuḽasīdaḽaṁpolĕ ī grāmamĕndiṣṭamāṇĕnikkĕnno kanivuḽḽŏrammayĕppolĕ omanakkuññinĕppolĕ ŏḻuguṁ kiḽippāṭṭubolĕ kāṭrilŏḻuguṁ kiḽippāṭṭubolĕ arayālubolĕ ambalaṁpolĕ āmbalppūṅguḽaṁpolĕ (ĕndiṣṭaṁ) snehikkumacchanĕppolĕ urugunna pĕṅṅaḽĕppolĕ iḽaṁmuḽaṁtaṇḍinĕppolĕ pāḍumiḽaṁmuḽaṁtaṇḍinĕppolĕ pularveḽabolĕ sandhyayĕppolĕ pūnilāppālāḻibolĕ (ĕndiṣṭaṁ)