ചിത്തിരപ്പൂവിടരും കവിളില്‍ ഇത്തിരിത്തേനൂറും ചൊടിയില്‍
നുള്ളാനും കിള്ളാനും നുള്ളിവിടര്ത്താനും
പുല്കാനും പുണരാനും ചുംബിച്ചുണര്‍ത്താനും
നീവരുന്നോ ഞാറ്റുവേലപ്പാട്ടുപാടും പൈങ്കിളിപ്പെണ്ണേ
ഞാറ്റുവേലപ്പൈങ്കിളിപ്പെണ്ണേ
കണ്ണാരം പൊത്തിപ്പൊത്തി കിന്നാരം ചൊല്ലിച്ചൊല്ലി
കണ്ണാടിപ്പുഴക്കരെയക്കരെ
പെണ്ണേ നീ കളിയാടാന്‍ വരുമെന്നു കാതോര്‍ത്തു
കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു
വെള്ളാരം കുന്നുകളില്‍ വെണ്മേഘക്കുട വിരിഞ്ഞു
കൊട്ടും കുഴല്‍ വിളിയും കുരവയുമായ്
പെണ്ണേ നീ പുടമുറിക്കായ് വരുമെന്നു കാതോര്‍ത്തു
കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു