എന്തേ നിന് പിണക്കം മാറിയില്ലേ
എന്തേ നിന്റെ കോപം പോയില്ലേ
ചിരിക്കൊലുസ്സിട്ട കൊഞ്ചലുകള്‍ എന്തേ കേട്ടില്ലേ
അണിയറമണിക്കിങ്ങിണികള്‍ എന്തേ മിണ്ടിയില്ലേ
എല്ലാമെല്ലാം പറഞ്ഞതല്ലേ എന്റെ മാത്രം സ്വന്തമല്ലേ
എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു
ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു
ഇലവട്ടം പൂക്കുടയാക്കി നനയുമ്പോള്‍ ഞാന്‍ നനയുമ്പോള്‍
പലവട്ടം പൊന്വെയിലത്തു അലിയുമ്പോള്‍ നാം അലിയുമ്പോള്‍
വൃന്ദാവനരാവില് ഗോപാംഗനയായി നീ (2)
ആശകളായിരം ഓതിയതെല്ലാം ഓമലാളേ മറന്നു പോയോ
ഓ........
ഹേയ് എന്നോടിനിയും പിണങ്ങി നില്‍ക്കുവതെന്തിനാണു (2)
നന്ദനമായ് യദു നന്ദനമായ് നീയെന്നില്‍ പൂത്തുലയുമ്പോള്‍
ചന്ദനമായി ഹരിചന്ദനമായി നിന്നഴകില്‍ ഞാനലിയുമ്പോള്‍
മുരളികയായി നിന്നെ ചുംബിക്കും നേരം
പുളകം ചൂടും പൗര്‍ണ്ണമി പോലും നാണമാര്‍ന്നു നിന്നതല്ലേ
ഓ............

ഉം.........